പിടിച്ചെടുത്ത മത്സ്യങ്ങളിൽ ഫോർമാലിെൻറ അംശം കണ്ടെത്തി

നെടുമങ്ങാട്: മാർക്കറ്റിൽനിന്ന് പരിശോധനക്കായി ഭക്ഷ്യസുരക്ഷ ഓഫിസർ ശേഖരിച്ച നാലിനം മത്സ്യങ്ങളിൽ ഫോർമാലി​െൻറ അംശം അമിതമായി കലർന്നതായി കെണ്ടത്തൽ. സാമ്പിൾ തലസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഒാഫിസിലാണ് പരിശോധനക്ക് വിധേയമാക്കിയത്. 15 ദിവസംമുമ്പാണ് മത്സ്യസാമ്പിളുകൾ ശേഖരിച്ചത്. പരിശോധനക്കുള്ള സ്പോട്ട് കിറ്റ് ലഭിച്ചാൽ മാത്രമേ സാമ്പിൾ ശേഖരിച്ച ഉടൻ അവിടെവെച്ചുതന്നെ പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷ ഓഫിസർമാർക്ക് കഴിയുകയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.