ജനങ്ങളുടെ അംഗീകാരംനേടിയ നേതാവായിരുന്നു ബി. വിജയകുമാർ ^എം.എം. ഹസൻ

ജനങ്ങളുടെ അംഗീകാരംനേടിയ നേതാവായിരുന്നു ബി. വിജയകുമാർ -എം.എം. ഹസൻ തിരുവനന്തപുരം: മാനുഷിക മൂല്യങ്ങൾ ഉയർത്തി മാതൃകപരമായി പ്രവർത്തിച്ച് ജനങ്ങളുടെ അംഗീകാരംനേടിയ ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു ബി. വിജയകുമാറെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ബി. വിജയകുമാർ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ഒമ്പതാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ-സഹകരണ -സാംസ്കാരിക രംഗങ്ങളിൽ തലസ്ഥാനത്ത് അവിസ്മരണീയ പ്രവർത്തനം നടത്തിയ പൊതുപ്രവർത്തകനായിരുന്നു ബി. വിജയകുമാറെന്ന് ചടങ്ങിൽ അനുസ്മരണപ്രഭാഷണം നടത്തിയ കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി. ശിവൻകുട്ടി, മുൻ മേയർ ജെ. ചന്ദ്ര, കൃഷ്ണ പൂജപ്പുര, കെ. ശ്രീകണ്ഠൻ നായർ, പി. ഗോപകുമാർ, വി. മധു ചന്ദ്രൻ, മാത്യൂ വിൻസൻറ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.