വർഗീയതക്കെതിരേ യുവജനമുന്നേറ്റം സംഘടിപ്പിച്ചു

വർക്കല: ഡി.വൈ.എഫ്.ഐ ഇലകമൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വർഗീയതക്കെതിരെ യുവജനമുന്നേറ്റം' മുദ്രാവാക്യമുയർത്തി യുവജനസംഗമം സംഘടിപ്പിച്ചു. മുൻ ജില്ല കമ്മിറ്റി അംഗം ശ്രീരാജ് ഉദ്‌ഘാടനം ചെയ്തു. ഇലകമൺ മേഖല പ്രസിഡൻറ് സുനുദേവ് അധ്യക്ഷത വഹിച്ചു. വി. ജോയി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ലെനിൻ രാജ്, സി.പി.എം ഇലകമൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീധരൻ കുമാർ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. സുമംഗല, വൈസ് പ്രസിഡൻറ് ബി.എസ്. ജോസ്, ഡി.വൈ.എഫ്.ഐ മുൻ വർക്കല ബ്ലോക്ക് സെക്രട്ടറി കെ.പി. മനീഷ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എം. അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജി. ബെന്നി, വാർഡ് മെംബർ സുമിത്ര, ഷിനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.