വീട്ടമ്മയെ കൊന്നകേസ്​; ഭർതൃസഹോദരന് ജീവപര്യന്തം

---വിചാരണ നീണ്ടത് 12 വർഷം കുണ്ടറ: 12 വർഷം മുമ്പ് കുണ്ടറയെ ഞെട്ടിച്ച വീട്ടമ്മയുടെ കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും. ഇളമ്പള്ളൂർ കോവിൽമുക്ക് കുറ്റിയിൽവീട്ടിൽ ഗോപകുമാറി​െൻറ ഭാര്യ സിന്ധു(32) കൊല്ലപ്പെട്ട കേസിൽ ഗോപകുമാറി​െൻറ ഇളയസഹോദരൻ വേണുഗോപാലി (31)നെയാണ് കോടതി ശിക്ഷിച്ചത്. അഡീഷനൽ ജില്ല ജഡ്ജ് കൃഷ്ണകുമാറിേൻറതാണ് വിധി. പിഴ മരിച്ച സ്ത്രീയുടെ ഏക മകന് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ ഒരുവർഷം കൂടി വെറുംതടവ് അനുഭവിക്കണം. 2005 ജനുവരി പതിമൂന്നിനായിരുന്നു സംഭവം. സിന്ധുവിനെ വേണുഗോപാൽ വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാത്രി 2.30ഓടെ വേണുഗോപാൽ കുണ്ടറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളുമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. സിന്ധുവി​െൻറ ഭർത്താവ് ഗോപകുമാർ കേരളപുരം വേലംകോണം റീജൻസി കാഷ്യൂ ഫാക്ടറിയിലെ രാത്രി കാവൽക്കാരനായിരുന്നു. കേസന്വേഷിച്ചത് അന്ന് കുണ്ടറ സി.ഐ ആയിരുന്ന ഡി. രാജനും എസ്.ഐ വേലായുധൻനായരുമായിരുന്നു. വൈകിയാണെങ്കിലും നീതിലഭിച്ചതി​െൻറ ആശ്വാസത്തിലാണ് സിന്ധുവി​െൻറ കുടുംബം. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു കിഴക്കേകല്ലട: ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഇരവിപുരം എം.എൽ.എ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ് അധ്യക്ഷത വഹിച്ചു. ശനിയാഴ്ച സമാപിക്കുന്ന കേരളോത്സവം സി.വി.കെ.എം ഹയർ സെക്കൻഡറി സ്കൂളിലും ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമായി പൂർത്തിയാകും. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ ഉദ്ഘാടനം ചെയ്യും. വിജയേശ്വരി ആർട്സ് ക്ലബ്: വാർഷികാഘോഷം (ചിത്രം) കുണ്ടറ: ചെറുമൂട് വിജയശ്രീ ആർട്സ് ക്ലബി​െൻറ അറുപതാമത് വാർഷീകാഘോഷങ്ങൾക്ക് തുടക്കം. കവിയരങ്ങി​െൻറയും കൊട്ടുംപാട്ടി​െൻറയും ഉദ്ഘാടനം നാടക-സാംസ്കാരിക പ്രവർത്തകൻ നാടക് ജില്ല സെക്രട്ടറി ഹരിഹരൻ ഉണ്ണി നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ജി. വിനയരാജ് അധ്യക്ഷത വഹിച്ചു. 'പഴമയുടെ അരുളപ്പാടുകൾ' -കൊട്ടി​െൻറയും പാട്ടി​െൻറയും അവതരണം കുടവട്ടൂർ ശരത് ചന്ദ്രനും സംഘവും നിർവഹിച്ചു. ഡിസംബർ 30ന് ആഘോഷപരിപാടികൾ സമാപിക്കും. പാചകവാതക വിലവർധന പിൻവലിക്കണം കുണ്ടറ: പാചകവാതക വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.പി.ജി കൺസ്യൂമേഴ്സ് ഫോറം കുണ്ടറ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ കൂടുതൽ വിലവർധിപ്പിച്ച് അടുത്ത മാർച്ചോടെ സബ്സിഡി പൂർണമായും ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാറി​െൻറ തീരുമാനം പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനകീയ പ്രതിരോധസമിതി ജില്ല പ്രസിഡൻറ് എ. ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈ. റോബർട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് തരകൻ, അരുൺഗോപിനാഥ്, എസ്. രാഘവൻ, എൻ. വിജയകൃഷ്ണൻ, പി.പി. പ്രശാന്ത്, വി. ലീല, വി. ആൻറണി എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് ഇളമ്പള്ളൂർ ഗുരുദേവ ഓഡിറ്റോറിയം: കുണ്ടറ ഫൈൻ ആർട്ട്സ് അസോസിയേഷൻ നാടകവാരം -വൈകു. 7.00 ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: ബ്ലോക്ക് ഹാളിലും സി.വി.കെ.എം സ്കൂൽ ഗ്രൗണ്ടിലും -രാവിലെ 8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.