ബസ്​ സർവിസ്​ നില​ച്ചതോടെ യാത്രാദുരിതം വർധിച്ചു

കുളത്തൂപ്പുഴ: പാതയുടെ അറ്റകുറ്റപ്പണിയുടെ പേരിൽ സാംനഗർ പ്രദേശത്തേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസ് സർവിസുകൾ നിലച്ചതോടെ നാട്ടുകാർ ദുരിതത്തിലായി. റോഡ് പണിക്കായി പാതയോരത്തെല്ലാം മെറ്റൽ ഇറക്കുകയും ഓരത്തുണ്ടായിരുന്ന മണ്ണും ചരലും നീക്കി കൂട്ടുകയും ചെയ്തിരുന്നു. എന്നാൽ തുടർജോലികൾ നീളുകയും ടാറിങ് ഇനിയും പൂർത്തിയാവാതിരിക്കുകയും ചെയ്തതോടെയാണ് നാട്ടുകാരുടെ ദുരിതം ഏറിയത്. സർവിസ് ബസുകൾ വരാതായതോടെ സമാന്തര സർവിസ് മാത്രമായി നാട്ടുകാരുടെ ആശ്രയം. ആഴ്ചകൾ കഴിഞ്ഞിട്ടും സർവിസ് ബസുകൾ പ്രദേശത്തേക്ക് വരാതായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചില സ്വകാര്യ ബസുകൾ സാംനഗർ സർവിസി​െൻറ പേരിലാണ് പെർമിറ്റ് നേടിയിട്ടുള്ളത്. ഇവയും സാംനഗറിൽ എത്താതെയാണ് മടങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. നിർത്തിെവച്ച ബസ് സർവിസുകൾ അടിയന്തരമായി പുനഃസ്ഥാപിക്കമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മലയാളോത്സവം അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷ​െൻറ ആഭിമുഖ്യത്തിൽ മലയാളോത്സവം നടത്തി. ആയൂർ ഗവ. ജവഹർ യു.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അനേഴ്സ് അധ്യക്ഷത വഹിച്ചു. കവയത്രി രശ്മി രാജ് സന്ദേശ പ്രഭാഷണം നടത്തി. കോ-ഓഡിനേറ്റർ എൻ.കെ. ബാലചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാമണി സുഗതൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. സഹീർ, അംഗങ്ങളായ കെ. ഷാജു, വിദ്യാബിജു, ജ്യോതി വിശ്വനാഥ്, കാഥികൻ അഞ്ചൽ ഗോപൻ, ഗായകൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുല്യത കോഴ്സ് രജിസ്ട്രേഷൻ അഞ്ചൽ: സാക്ഷരത മിഷ​െൻറ പത്ത്, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്ക് സൂപ്പർ ഫൈനോട് കൂടി ഈമാസം 30- വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ േഫാറത്തിനും ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ തുടർവിദ്യ കേന്ദ്രവുമായി ബന്ധപ്പെടാം. ഫോൺ: 9995911078.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.