കോഴിക്കോട് സ്​കൂൾ ഇരുപതാം തവണയും ചാമ്പ്യന്മാർ

ഓയൂർ: വെളിയം ഉപജില്ല തല ശാസ്ത്ര--ഗണിതശാസ്ത്ര--സാമൂഹികശാസ്ത്ര -പ്രവൃത്തിപരിചയമേളയിൽ തത്സമയനിർമാണം, പ്രദർശനമത്സരം എന്നിവയിൽ തുടർച്ചയായി 20ാം തവണയും കോഴിക്കോട് എൻ.ജെ.പി.എം എൽ.പി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. വാക്കനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവൃത്തിപരിചയമേളയിൽ 6250 പോയൻറ് നേടിയാണ് സ്കൂൾ തുടർച്ചയായ നേട്ടം കൈവരിച്ചത്. സാമൂഹികശാസ്ത്രമേളയിലും സ്കൂൾ ഓവറോൾ നേടി. ശാസ്ത്രമേളയിൽ രണ്ടാംസ്ഥാനവും നേടി. ചെറിയവെളിനല്ലൂർ ഗവ.എൽ.പി.എസ് േജതാക്കൾ ഓയൂർ: വെളിയം ഉപജില്ല ശാസ്ത്ര-ഗണിതസാസ്ത്ര--പ്രവൃത്തിപരിചയമേളയിൽ ശാസ്ത്രമേളയിൽ എൽ.പി വിഭാഗത്തിൽ ചെറിയവെളിനല്ലൂർ ഗവ. എൽ.പി.എസ് ഓവറോൾ ചാമ്പ്യൻഷിപ് നേടി. 19 പോയൻറ് നേടിയാണ് സ്കൂൾ ടീം ഓവറോൾ നേടിയത്. പ്രതിഷേധിച്ചു അഞ്ചൽ: ഡൽഹിയിൽ ആനി രാജക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് മഹിള സംഘം അഞ്ചലിൽ പ്രതിഷേധപ്രകടനം നടത്തി. സി.പി.ഐ അഞ്ചൽ മണ്ഡലം കമ്മിറ്റി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി മാർക്കറ്റ് ജങ്ഷനിൽ സമാപിച്ചു. മഹിളസംഘം മണ്ഡലം സെക്രട്ടറി ഗിരിജ മുരളി, പ്രസിഡൻറ് ജ്യോതി വിശ്വനാഥ്, മഹിളസംഘം സംസ്ഥാന കൗൺസിൽ അംഗം രാധാ രാജേന്ദ്രൻ, നേതാക്കളായ കെ.ആർ. ഷീജ, നളിനിയമ്മ, കെ.കെ. ജ്യോതി, സി. ശ്രീലക്ഷ്മി, ബിന്ദു മുരളി, സുനിതാകുമാരി, വിദ്യാ ബിജു, മിനി സുരേഷ് എന്നിവർ നേതൃത്വംനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.