ചീട്ടുകളിസംഘം പിടിയിൽ

പാരിപ്പള്ളി: പണംെവച്ചുള്ള ചീട്ടുകളി നടത്തിയ ആറംഗസംഘത്തെ പാരിപ്പള്ളി പൊലീസ് പിടികൂടി. കുളമട സ്വദേശികളായ വസന്തൻ, ചന്ദ്രബോസ്, ഉപേന്ദ്രൻ, സുദേവൻ, അനിൽകുമാർ, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. കുളമടക്കടുത്തുള്ള ഷെഡിൽനിന്നാണ് ഇവരെ പിടികൂടിത്. ഇവിടെ പണം െവച്ചുള്ള ചീട്ടുകളി നടക്കുന്നതായുള്ള വിവരത്തെത്തുടർന്ന് പൊലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.