തിരക്കിനിടയിൽ ബസ്​ കാറിലുരഞ്ഞു; ബസ്​ ൈഡ്രവർ കുഴഞ്ഞുവീണു

കുണ്ടറ: തിരക്കിനിടയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിലുരഞ്ഞു. അപകടം ഉണ്ടായതോടെ ബസ് ൈഡ്രവർ ൈഡ്രവിങ് സീറ്റിൽ കുഴഞ്ഞുവീണു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ആശുപത്രിമുക്ക് വേ ബ്രിഡ്ജിന് സമീപമായിരുന്നു അപകടം. ൈഡ്രവർ കടവൂർ സ്വദേശി ജയചന്ദ്ര(50)ൻ ആണ് കുഴഞ്ഞുവീണത്. കൊല്ലത്തുനിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്നു ബസ്. മുന്നിൽ പോയിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറി​െൻറ വശത്ത് ബസ് ഉടക്കുയായിരുന്നു. ശബ്ദംകേട്ട ഉടൻതന്നെ ജയചന്ദ്രൻ ബസ് നിർത്തുകയും കുഴഞ്ഞു വീഴുകയുമായിരുെന്നന്ന് യാത്രക്കാർ പറഞ്ഞു. ഉടനെ ഇയാളെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാലത്തറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. പിന്നാലെ വന്ന ബസുകളിൽ യാത്രക്കാരെ കയറ്റിവിട്ടു. വിദ്യാർഥിനിയുടെ ചിത്രം ദുരുപയോഗംചെയ്ത കേസ്: പ്ലസ് ടു വിദ്യാർഥിയെ അറസ്റ്റ് ചെയ്തു കുണ്ടറ: പത്താംക്ലാസ് വിദ്യാർഥിനിയുടെ ചിത്രം ദുരുപയോഗംചെയ്ത കേസിൽ അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയെ കുണ്ടറ പൊലീസ് അറസ്റ്റുചെയ്തു. നാലുദിവസം മുമ്പ് കേസെടുത്തിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.