​ഡ്രഗ്​ ലൈസൻസ്​ പുതുക്കൽ ഇനി ഒാൺലൈൻ വഴി

തിരുവനന്തപുരം: സങ്കീർണതകൾ ഒഴിവാക്കിയും സുതാര്യത ഉറപ്പുവരുത്തിയും മരുന്ന് ഉൽപാദന-വിപണനരംഗത്തെ ലൈസൻസ് പുതുക്കാൻ ഇനി ഒാൺലൈൻ സംവിധാനം. കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ സംവിധാനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കീഴിൽ നിലവിൽവന്നു. കേരളത്തിൽ ഒക്ടോബർ 27 മുതൽ സംവിധാനം പ്രാബല്യത്തിലായി. മരുന്ന് ഉൽപാദകർ, മൊത്തവിതരണക്കാർ, മെഡിക്കൽ ഷോപ്പുകൾ, ആശുപത്രി ഫാർമസികൾ, ലാബുകൾ തുടങ്ങി മരുന്ന് വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ഒാരോ അഞ്ചുവർഷത്തിലൊരിക്കൽ പുതുക്കേണ്ട ലൈസൻസുകളാണ് ഇനി ഒാൺലൈൻ വഴി പുതുക്കാൻ കഴിയുകയെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ രവി എസ്.മേനോൻ 'മാധ്യമ'ത്തോട് പറഞ്ഞു. മെഡിക്കൽ ഷോപ്പ് ഉടമകൾക്കും മറ്റും അഞ്ചുവർഷത്തേക്ക് ലൈസൻസ് പുതുക്കലിന് 3000 രൂപയും മരുന്ന് നിർമാതാക്കൾക്ക് 7500 രൂപയുമാണ് ഫീസ്. ബാങ്ക് ചെലാനായോ ഇ-പേയ്മൻറായോ ഫീസ് അടയ്ക്കാം. അതിനുശേഷം ഫോം ഒാൺലൈൻ വഴി പൂരിപ്പിച്ച് ലൈസൻസ് പുതുക്കൽ പ്രക്രിയ പൂർത്തിയാക്കാം. പണം അടച്ചതി​െൻറ രസീത് നിർബന്ധമായും കൈയിൽ സൂക്ഷിക്കണം. പഴയ രീതിയിലാണെങ്കിൽ ഫോം 19 ഫിൽ ചെയ്യണം. അതിന് കുറെ ചോദ്യാവയിലും മറ്റ് നൂലാമാലകളുമുണ്ട്. എല്ലാറ്റിനും പറുമെ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് നിരവധിതവണ കയറിയിറങ്ങുകയും വേണം. അത് ഒഴിവാകുമെന്നതാണ് ഇൗ സംവിധാനത്തി​െൻറ പ്രധാന നേട്ടം. അതേസമയം, മരുന്ന് ഉൽപാദകരും വിതരണക്കാരും തങ്ങളുടെ ലൈസൻസ് പുതുക്കലിന് മുന്നോടിയായി ഗുണനിലവാരമടക്കം ഉറപ്പുവരുേത്തണ്ട കാര്യങ്ങൾ പൂർത്തിയാക്കിയിരിക്കണം. അതിന് കാലാകാലങ്ങളിൽ നടക്കുന്ന പരിശോധനകൾ അസിസ്റ്റൻറ് ഡ്രഗ്സ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഉണ്ടാകും. അതിൽ പേരായ്മ കണ്ടെത്തിയാൽ ലൈസൻസ് പുതുക്കലിന് തടസ്സമാകും. അതിനാൽ ഉൽപാദകരും വിതരണക്കാരും ഇക്കാര്യത്തിൽ വളരെ സൂക്ഷ്മത പുലർത്തണമെന്ന് ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.