ഒറ്റക്ക്​ താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശം

തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷ ശക്തിപ്പെടുത്താൻ കൂടുതൽ നടപടികൾക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശംനൽകി. സംസ്ഥാനത്ത് മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊലീസ് നടത്തുന്നുണ്ട്. ജില്ലതലം മുതൽ സ്റ്റേഷൻതലം വരെ മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാനുള്ള യോഗങ്ങൾ ഇതി​െൻറ ഭാഗമാണ്. ഇവക്ക് പുറമെ ഒറ്റക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ വിവരശേഖരണം നടത്തി അവർക്ക് സുരക്ഷയും ആത്മവിശ്വാസവും നൽകുന്നതിന് ഇടക്കിടെ ജനമൈത്രി ബീറ്റ് പൊലീസ് അവരുടെ വീടുകൾ സന്ദർശിക്കണമെന്ന് ഡി.ജി.പി നിർദേശം നൽകി. അത്യാവശ്യ സന്ദർഭങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് ബന്ധപ്പെടുന്നതിന് ഹോട്ട്ലൈൻ പോലുള്ള ഉചിത സംവിധാനങ്ങൾ ടെലിഫോൺ സർവിസ് െപ്രാവൈഡർമാരുമായി ചേർന്ന് ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.