കേരള ഫീഡ്സിലെ പ്രതിസന്ധി: ഉന്നതതല യോഗം വിളിക്കണം ^പ്രേമചന്ദ്രൻ എം.പി

കേരള ഫീഡ്സിലെ പ്രതിസന്ധി: ഉന്നതതല യോഗം വിളിക്കണം -പ്രേമചന്ദ്രൻ എം.പി കരുനാഗപ്പള്ളി: കേരള ഫീഡ്‌സ് ഫാക്ടറി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കണമെന്ന് കേരള ഫീഡ്സ് വർക്കേഴ്സ് യൂനിയൻ (യു.ടി.യു.സി) പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. യൂനിയൻ ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിദിനം ആയിരം ബാഗ് കാലിത്തീറ്റ ഉൽപാദിപ്പിച്ചിരുന്ന ഫാക്ടറിയിൽ ഇപ്പോൾ ഉൽപാദനം പകുതിയായി. മാനേജ്മ​െൻറ് കെടുകാര്യസ്ഥതമൂലം പാഴ്ചെലവുകൾ വർധിക്കുകയാണ്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾെപ്പടെയുള്ള സമരപരിപാടികൾക്ക് തൊഴിലാളികൾ നിർബന്ധിതരാകുമെന്നും എം.പി പറഞ്ഞു. യൂനിയൻ സെക്രട്ടറി എം.എസ്. ഷൗക്കത്ത്, കൺവീനർ മോഹനൻ പിള്ള, സുഭാഷ്, മുനീർ എന്നിവർ സംസാരിച്ചു. വെള്ളനാതുരുത്തി ബസ് മുടങ്ങുന്നു; യാത്ര ദുരിതമേറുന്നു കരുനാഗപ്പള്ളി: ആലപ്പാട് വെള്ളനാതുരുത്തിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് മുടങ്ങുന്നതുമൂലം യാത്രക്കാർ വലയുന്നു. കൊല്ലം ഡിപ്പോയിൽനിന്ന് വെള്ളനാതുരുത്തിലേക്ക് 30 വർഷമായുള്ള ഷെഡ്യൂളാണ് മിക്കപ്പോഴും റദ്ദാക്കുന്നത്. നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ, ഐ.ആർ.ഇ ജീവനക്കാർ, വിദ്യാർഥികൾ എന്നിവരടക്കം ആശ്രയിക്കുന്ന സർവിസാണിത്. പൊതുഗതാഗതസൗകര്യങ്ങൾ കുറവായ തീരമേഖലയിൽ െക.എസ്.ആർ.ടി.സി സർവിസ് കൃത്യമായി നടക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഗതാഗത മന്ത്രിയടക്കമുള്ളവർക്ക് പരാതിനൽകാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.