തദ്ദേശീയ വിഭാഗീയതകൾ സി.പി.എം ലോക്കൽ സമ്മേളനങ്ങളെ കുഴക്കുന്നു

കൊല്ലം: തദ്ദേശീയ വിഭാഗീയതകളിൽപെട്ട് സി.പി.എം ലോക്കൽ സമ്മേളനങ്ങൾ പലയിടത്തും കുഴയുന്നു. മുൻകാലങ്ങളിലെപ്പോലെ അടിമുടി വിഭാഗീയതയില്ലെന്നതിൽ നേതൃത്വം ആശ്വസിച്ചിരിക്കെയാണ് ലോക്കൽ സമ്മേളനങ്ങളിൽ പ്രശ്നങ്ങൾ തലപൊക്കിത്തുടങ്ങിയത്. കൊല്ലം ടൗൺ വെസ്റ്റ് ലോക്കൽ സമ്മേളനത്തിൽ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ വോെട്ടടുപ്പ് വേണ്ടിവന്നു. ചാത്തന്നൂർ സമ്മേളനത്തിൽ വിഭാഗീയത പ്രകടമായതോടെ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിെവച്ചു. വേളമാനൂരിൽ സമ്മേളനത്തിൽ അടിപിടിവരെ നടന്നു. ക്ലാപ്പനയിൽ ഭാരവാഹികളെ നിശ്ചയിക്കാൻ വോെട്ടടുപ്പ് വേണ്ടിവന്നു. കൊല്ലം ടൗണിലെ മറ്റ് ചില ലോക്കൽ സമ്മേളനങ്ങളിലും ചേരിതിരിവ് പ്രകടമായി. പ്രാദേശിക നേതാക്കളുടെ വ്യക്തിതാൽപര്യങ്ങളാണ് ഭാരവാഹി തെരെഞ്ഞടുപ്പിൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നതെന്ന് നേതൃത്വംപറയുന്നു. വിവാദങ്ങളില്ലാതെയാണ് ജില്ലയിൽ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നത്. ലോക്കൽ സമ്മേളനങ്ങൾ മുതലാണ് വിവാദങ്ങൾ തുടങ്ങിയത്. ഇൗമാസം 15നാണ് ലോക്കൽ സമ്മേളനങ്ങൾ സമാപിക്കുക. ചാത്തന്നൂരിൽ ഏരിയ നേതൃത്വം അവതരിപ്പിച്ച പാനലിന് പുറമെനിന്ന് അഞ്ചുപേരുടെ പേരുകൾ കൂടി നിർദേശിക്കെപ്പട്ടു. ഇതോടെ വോെട്ടടുപ്പിന് കളമൊരുങ്ങി. മണിക്കൂറുകളുടെ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും സമവായം ഉണ്ടായില്ല. ഇതറിഞ്ഞ ജില്ല നേതൃത്വം ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിെവക്കാൻ നിർദേശിക്കുകയായിരുന്നത്രെ. വേളമാനൂരിൽ കഴിഞ്ഞദിവസം നടന്ന സമ്മേളനത്തിലാണ് ൈകയാങ്കളി നടന്നത്. സമ്മേളന പ്രതിനിധികൾക്കിടയിൽ ചേരിതിരിവ് രൂക്ഷമായതോടെ ജില്ല-, ഏരിയ കമ്മിറ്റികളിൽ നിന്നെത്തിയവർ മൂന്നുതവണ സമ്മേളനം നിർത്തിെവപ്പിച്ചു. തുടർന്ന് ജില്ല നേതൃത്വത്തി​െൻറ അനുമതിയോടെ സമ്മേളനം പിരിച്ചുവിട്ടു. ലോക്കൽ കമ്മിറ്റി രൂപവത്കരിക്കാനാവാത്തത് കൊണ്ടും ഏരിയ സമ്മേളന പ്രതിനിധികളെ നിശ്ചയിക്കാൻ കഴിയാത്തതുകൊണ്ടും ഏരിയ സമ്മേളനത്തിൽ വേളമാനൂർ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികൾ ഉണ്ടാവില്ല. ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ പാനലിനെക്കുറിച്ച് നിലവിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മൂന്നുതവണ രഹസ്യമായി യോഗംചേർന്ന ശേഷമാണ്‌ ഏരിയ -ജില്ല നേതൃത്വത്തി​െൻറ താൽപര്യപ്രകാരം ലോക്കൽ കമ്മിറ്റിയിലേക്ക് പാനൽ അവതരിപ്പിച്ചത്. പാനലിനു പുറമെനിന്ന് നാലുപേർ മത്സരിക്കാൻ തായാറായി. പിന്മാറാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ആരും അതിന് വഴങ്ങിയില്ല. ഇതോടെ വാക് പോരും, അസഭ്യവർഷവും കൈയാങ്കളിയും തുടങ്ങി. പ്രാദേശിക നേതാക്കൾക്കും പ്രതിനിധികൾക്കും പരിക്കേറ്റു. പ്രവർത്തകരുടെ സ്ഥാനമോഹവും പ്രാദേശിക താൽപര്യങ്ങളും വികാരങ്ങളുമാണ് ലോക്കൽ സമ്മേളനങ്ങളിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അതിനെ ഗ്രൂപ്പിസമായി കാണാനാവിെല്ലന്നുമാണ് ജില്ല നേതൃത്വത്തിലുള്ളവർ പ്രതികരിക്കുന്നത്. എന്നാൽ ഒരു കേഡർ പ്രസ്ഥാനമെന്ന നിലയിൽ സി.പി.എമ്മിൽ ഉണ്ടായിക്കൂടാത്ത പ്രവണതകളാണ് സമ്മേളനങ്ങളിൽ കാണുന്നതെന്നും അവർ സമ്മതിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.