വീഴ്ചയില്‍ തലക്ക് പരിക്കേറ്റ വിമുക്തഭടന്‍ മരിച്ചു

തിരുവനന്തപുരം: വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിമുക്തഭടന്‍ മരിച്ചു. അരുവിക്കര ഭാസ്കര നഗര്‍ സുധാ ഭവനില്‍ കെ. കൃഷ്ണന്‍കുട്ടി നായരാണ് (59) മരിച്ചത്. അപസ്മാരരോഗിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം അരുവിക്കര ഡാമിന് സമീപത്തെ പടിക്കെട്ടുകളില്‍ നടന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപസ്മാര രോഗബാധയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഭാര്യ: സുധ. മകന്‍: ശിവകുമാർ ‍(വിദ്യാര്‍ഥി, ഗവൺമ​െൻറ് ഹയര്‍ സെക്കൻഡറി സ്കൂള്‍, അരുവിക്കര). സഞ്ചയനം ഞായറാഴ്ച 8.30ന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.