നോവൽ-^കഥ പുരസ്കാര വിതരണം അഞ്ചിന്

പുനലൂർ: കേരള ഫോക്കസ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക നോവൽ--കഥ പുരസ്കാരങ്ങൾ ഞായറാഴ്ച വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഹരി കുറിശ്ശേരിയുടെ 'മണലാഴം' എന്ന പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്യുന്ന നോവലിലാണ് പുരസ്കാരം. ഗോവിന്ദ​െൻറ കടൽച്ചൊരുക്ക് എന്ന കഥാ സമാഹാരം കഥാപുരസ്കാരത്തിനും തെരഞ്ഞെടുത്തു. 10,001 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഞായറാഴ്ച വൈകീട്ട് മൂന്നിന് പുനലൂർ എൻ.എസ്.എസ് ഹാളിൽ നടക്കുന്ന ബഷീർ അനുസ്മരണ ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ പുരസ്കാരം വിതരണം ചെയ്യും. കേരള ഫോക്കസ് കൾച്ചറൽ സ​െൻറർ സെക്രട്ടറി വി. വിഷ്ണുദേവ് സാംസാകാരിക സദസ്സ് ഉപദേശക സമിതി അംഗം ഡോ. മുഞ്ഞിനാട് പത്മകുമാർ എന്നിവർ പങ്കെടുത്തു. താലൂക്ക് വികസന സമിതി നാളെ പുനലൂർ: പുനലൂർ താലൂക്ക് വികസന സമിതി യോഗം ശനിയാഴ്ച പകൽ 11ന് താലൂക്ക് ഓഫിസ് മിനി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.