സായാഹ്ന ധർണ നടത്തി

തിരുവനന്തപുരം: കേന്ദ്ര സർക്കാറി​െൻറ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ നടപടികൾക്കെതിരെ നവംബർ ഒമ്പത്,10,11 തീയതികൾ സംയുക്ത ട്രേഡ് യൂനിയൻ പാർലമ​െൻറിന് മുന്നിൽ നടത്തുന്ന മഹാധർണയുടെ പ്രചാരണാർഥം ഇലക്ട്രിസിറ്റി മേഖല സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ആർ.എം.എസിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ, എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി രാധാകൃഷ്ണൻ നായർ, കെ.എസ്.ഇ.ഡബ്ല്യു.എ ഡിവിഷൻ സെക്രട്ടി സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.