കാറി​െൻറ രേഖകൾ ഹാജരാക്കാൻ സുരേഷ്​ഗോപിക്ക്​ നിർ​േദശം

തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ഔഡി കാറി​െൻറ രേഖകള്‍ ഹാജരാക്കാന്‍ നടനും എം.പിയുമായ സുരേഷ് ഗോപിയോട് മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടു. ഇൗമാസം 13നകം വാഹനത്തി​െൻറ രേഖകള്‍ നേരിട്ട് ഹാജരാക്കാനാണ് തിരുവനന്തപുരം ആർ.ടി.ഒ ആവശ്യപ്പെട്ടത്. വ്യാജ മേൽവിലാസം നൽകി ഇതരസംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനം കേരളത്തിലെത്തിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണമെന്നാണ് നിയമം. എന്നാല്‍, സുരേഷ് ഗോപി ഇതില്‍ വീഴ്ച വരുത്തി. ഇപ്പോഴും അദ്ദേഹത്തി​െൻറ കാർ പോണ്ടിച്ചേരി രജിസ്ട്രേഷനിലാണ്. അതിനാൽ ഇക്കാര്യത്തിലും എം.പി വിശദീകരണം നല്‍കേണ്ടിവരും. ആഡംബര കാറായ ഔഡി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ നികുതി ഇനത്തില്‍ സംസ്ഥാന സർക്കാറിന് ലഭിക്കേണ്ട തുകയാണ് നഷ്ടമായത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.