ജി.എസ്​.ടി: അനധികൃത നികുതിപിരിവിനെതിരെ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത നികുതിപിരിവ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതിവകുപ്പ് അറിയിച്ചു. ജി.എസ്.ടി നിലവിൽവന്നശേഷവും വാറ്റ് നിരക്കിൽ നികുതിപിരിക്കുന്നതും ജി.എസ്.ടി രജിസ്േട്രഷൻ ഇല്ലാത്ത വ്യാപാരികളുടെ നികുതിപിരിവും ജി.എസ്.ടി നമ്പർ രേഖപ്പെടുത്താത്ത ഇൻവോയ്സുകൾ ഉപയോഗിച്ചുള്ള നികുതിപിരിവും അടക്കമുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. അനധികൃത നികുതിപിരിവ് ശ്രദ്ധയിൽപ്പെട്ടാൽ ചരക്ക് സേവന നികുതി വകുപ്പി​െൻറ പോസ്റ്റ് ബിൽസ് ഹിയർ എന്ന ഫേസ്ബുക്ക് പേജിൽ ഇൻവോയ്സ് അപ്ലോഡ് ചെയ്ത് വകുപ്പി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.