ഇന്ത്യ ^ന്യൂസിലൻഡ്​ ട്വൻറി 20: ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ച് ഏഴിന് 12 വരെ

ഇന്ത്യ -ന്യൂസിലൻഡ് ട്വൻറി 20: ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ച് ഏഴിന് 12 വരെ തിരുവനന്തപുരം: തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ -ന്യൂസിലൻഡ് ട്വൻറി 20 ക്രിക്കറ്റ് മത്സരത്തി​െൻറ ഓണ്‍ലൈന്‍ ടിക്കറ്റ് എക്‌സ്‌ചേഞ്ചിനുള്ള സമയം ചൊവ്വാഴ്ച ഉച്ചക്ക് 12 വരെ ആണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അഞ്ച്, ആറ്, ഏഴ് തീയതികളിൽ സ്‌പോര്‍ട്‌സ് ഹബ്ബി​െൻറ ഒന്നാം ഗേറ്റിലുള്ള ഫെഡറല്‍ ബാങ്കി​െൻറ കൗണ്ടറുകള്‍ വഴി ടിക്കറ്റുകള്‍ മാറ്റിവാങ്ങാം. നാലാം തീയതിവരെ ഫെഡറല്‍ ബാങ്കി​െൻറ കോട്ടണ്‍ഹില്‍, പട്ടം, പാളയം, പാറ്റൂര്‍, ശ്രീകാര്യം, പേരൂര്‍ക്കട, ശാസ്തമംഗലം, നന്തന്‍കോട്, നെടുമങ്ങാട്, വിഴിഞ്ഞം, നെയ്യാറ്റിന്‍കര, പോങ്ങുംമൂട്, കുറവന്‍കോണം ബ്രാഞ്ചുകള്‍ വഴിയും ടിക്കറ്റുകള്‍ മാറ്റിവാങ്ങാനുള്ള അവസരമുണ്ട്. കായികപ്രേമികള്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് കെ.സി.എ അറിയിച്ചു. ഏഴിനാണ് മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.