അമ്മ മലയാളമുറ്റം ശ്രദ്ധേയമായി

നെയ്യാറ്റിന്‍കര: മാതൃഭാഷയെ സ്‌നേഹിക്കുക, സംരക്ഷിക്കുക എന്ന പ്രതിജ്ഞയോടെ ജനപ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും അക്ഷരദീപം തെളിച്ചു. നെയ്യാറ്റിന്‍കര നഗരസഭയും നെയ്യാര്‍ വരമൊഴിയും സംയുക്തമായി നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച 'അമ്മമലയാളമുറ്റം' വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. കെ. ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍. ഹീബ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും പി.ടി.എ പ്രസിഡൻറുമായ കെ.പി. ശ്രീകണ്ഠന്‍നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പുന്നയ്ക്കാട് സജു, ചെയര്‍പേഴ്‌സണ്‍ ജി. സുകുമാരി, കൗണ്‍സിലര്‍ കല മങ്കേഷ്‌കര്‍, ബി.ജെ.പി പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ ഷിബുരാജ് കൃഷ്ണ, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. അജിത, പി.ടി.എ വൈസ് പ്രസിഡൻറ് അനില്‍കുമാര്‍, പ്രിന്‍സിപ്പൽ വിക്‌ടോറിയ, ഹെഡ്മിസ്ട്രസ് ശശികല, കവി ഉദയന്‍ കൊക്കോട്, നെയ്യാര്‍ വരമൊഴി പ്രസിഡൻറ് ഹരി ചാരുത, സെക്രട്ടറി അജയന്‍ അരുവിപ്പുറം, ആര്‍ട്ടിസ്റ്റ് മണികണ്ഠന്‍നായര്‍, വറവൂര്‍ കൃഷ്ണന്‍നായര്‍, കെ.എസ്. വിജയന്‍, ശ്യാം വെണ്‍പകല്‍, ഷാജി റസല്‍പുരം എന്നിവര്‍ സംബന്ധിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം വിഷയാവതരണം നടത്തി. കവയിത്രി ശ്രീദേവി വര്‍മ കാവ്യാഞ്ജലി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിനികളായ എം.ജെ. കാവ്യ, ഹേമാംബിക, ആരതി ശ്രീനിവാസ്, എം.എസ്. അരുണിമ, ആര്‍. ഭവ്യ, ആര്‍ദ്ര എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.