ഫ്രറ്റേണിറ്റി മാര്‍ച്ചില്‍ വിദ്യാർഥി പ്രതിഷേധമിരമ്പി

തിരുവനന്തപുരം: കേരള സാേങ്കതിക സർവകലാശാല കെടുകാര്യസ്ഥത അവസാനിപ്പിക്കുക, അശാസ്ത്രീയമായ ഇയര്‍ ഔട്ട് സംവിധാനം മരവിപ്പിക്കുക, യൂനിവേഴ്‌സിറ്റി സ്റ്റാറ്റ്യൂട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്‌മ​െൻറ് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. സി.ഇ.ടി കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാർഥികള്‍ പങ്കെടുത്തു. മാർച്ച് സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ചെറിയതോതില്‍ സംഘർഷമുണ്ടായി. പ്രതിഷേധിച്ച വിദ്യാർഥികള്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാര്‍ച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ഷെഫ്രിന്‍ ഉദ്ഘാടനം ചെയ്തു. ഇയര്‍ ഔട്ട്, സ്‌പെഷല്‍ സപ്ലിമ​െൻററി, മൂല്യനിർണയം തുടങ്ങിയ വിഷയങ്ങളില്‍ നീതിപൂർവമായ സമീപനങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഷെഫ്രി​െൻറ നേതൃത്വത്തില്‍ കെ.ടി.യു കൗണ്‍സില്‍ അംഗം മുനീബ്, മഹേഷ് തോന്നയ്ക്കല്‍, അമീന്‍ കൊച്ചി തുടങ്ങിയവര്‍ പ്രൊ വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തിയെങ്കിലും സമരത്തി​െൻറ മുഖ്യ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് വീണ്ടും യൂനിവേഴ്‌സിറ്റിക്കു മുന്നില്‍ പ്രതിഷേധവുമായി കുത്തിയിരുന്ന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.കെ. അഷ്‌റഫ്, അസി. സെക്രട്ടറി അമീന്‍ റിയാസ് എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡൻറ് മഹേഷ് തോന്നയ്ക്കല്‍ സ്വാഗതവും വൈസ് പ്രസിഡൻറ് നൗഫ നന്ദിയും പറഞ്ഞു. മാര്‍ച്ചിന് മുജീബ് റഹ്മാന്‍, സുനില്‍ സുബ്രഹ്ണ്യന്‍, ഹന്ന ഫാത്തിമ, റഷാദ് പുതുനഗരം, സക്കീര്‍ നേമം, പി.ഡി. രാജേഷ്, നസീഹ, റിസ്വാന്‍, ഐഷ, നബീല്‍ പാലോട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.