ആര്‍പ്പോ... ഇര്‍റോ....കരയിൽ ഉത്സവലഹരി വെള്ളത്തിൽ മത്സരലഹരി

കൊല്ലം: 'ആര്‍പ്പോ...ഇര്‍റോ...ഇര്‍റോ.. ഇര്‍റോ...' അഷ്്ടമുടിക്കായലി​െൻറ ഇരുകരകളിലും ബുധനാഴ്ച മുഴങ്ങിക്കേട്ട ശബ്ദം ഇതായിരുന്നു. മത്സരം കായലിലാണെങ്കിൽ ആവേശം കരയിലായിരുന്നു. പ്രസിഡൻറ്സ് ട്രോഫി ജലോത്സവം സ്വകാര്യ അഭിമാനമായി കൊല്ലം ഏറ്റെടുക്കുന്ന കാഴ്ചയാണ് േകരളപ്പിറവി ദിനത്തിൽ കായലോരം സാക്ഷ്യംവഹിച്ചത്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ പ്രൗഡിയോടെ അണിനിരന്ന 16 ചുണ്ടൻ വള്ളങ്ങൾക്കൊപ്പം വെപ്പുവള്ളങ്ങളും ഇരുട്ടുകുത്തിയും അഷ്ടമുടിക്കായലി​െൻറ ഒാളപ്പരപ്പിനെ തീപിടിപ്പിച്ചു. ഉച്ചക്ക് രണ്ടോടെതന്നെ വള്ളംകളിപ്രേമികൾ കായൽകരയിലേക്കൊഴുകി. മത്സരം മുറുകിയതോടെ തേവള്ളി മുതല്‍ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് വരെ കായലി​െൻറ ഇരുവശവും കാണികൾ നിറഞ്ഞു. ഡി.ടി.പി.സിയുടെ സ്ഥിരം പവലിയന്‍ ഉള്‍പ്പടെ എല്ലായിടത്തും തിരക്കായി. വിവിധ വള്ളങ്ങളുടെ ഫാന്‍സുകാരും പവലിയന്‍ കൈയടക്കിയിരുന്നു. വിദേശികളടങ്ങുന്ന സംഘം ചെറുവള്ളങ്ങളിൽ കായൽപരപ്പിൽ കറങ്ങിയാണ് മത്സരം വീക്ഷിച്ചത്. 16 ചുണ്ടനുകളടക്കം 48 വള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ സ​െൻറ് പയസ് ടെൻത് ചുണ്ടാനാണ് പ്രസിഡൻഷ്യൽ ട്രോഫിയിൽ മുത്തമിട്ടത്. ചുണ്ടന്‍ വള്ളങ്ങളുടെ നാല് ഹീറ്റ്സ്, വെപ്പ് എ, ഇരുട്ടുകുത്തി ബി വിഭാഗങ്ങളില്‍ രണ്ട് വീതം ഹീറ്റ്സ്, തെക്കനോടി വനിത വള്ളങ്ങളുടെ ഫൈനൽ, വെപ്പ് ബി വിഭാഗം ഫൈനൽ, ഇരുട്ടുകുത്തി -എ, ഇരുട്ടുകുത്തി -ബി, വെപ്പ് -ബി വിഭാഗം ഫൈനൽ, ചുണ്ടന്‍ വള്ളങ്ങളുടെ മൂന്ന് ലൂസേഴ്സ് ഫൈനൽ, ഒരു ഫൈനല്‍ ഉള്‍പ്പെടെ 16 മത്സരങ്ങളാണ് നടന്നത്. മൂന്നര മണിക്കൂറോളം നീണ്ട മത്സരങ്ങളെ ആവേശപൂർവം നെഞ്ചേറ്റിയായിരുന്നു ഒാരോ കളിവള്ളപ്രേമിയും മടങ്ങിയത്, അടുത്തവർഷം വീണ്ടും വരാമെന്ന പ്രതീക്ഷയോടെ.... റിപ്പോര്‍ട്ട്: - ആസിഫ് എ. പണയിൽ ചിത്രങ്ങൾ: -അനസ് മുഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.