വ്യാപാരി മാർച്ചിൽ പ്രതിഷേധം ഇരമ്പി

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചിൽ പ്രതിഷേധം ഇരമ്പി. സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട്, വിവിധ ജില്ലകളിൽനിന്ന് ആയിരക്കണക്കിന് വ്യാപാരികളാണ് സെക്രേട്ടറിയറ്റ് മാർച്ചിനായി തലസ്ഥാനത്ത് എത്തിയത്. ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകൾ പരിഹരിക്കുക, റോഡ് വികസനത്തി​െൻറ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് നഷ്ടപരിഹാര പാക്കേജും ബദൽ സംവിധാനവും ഏർപ്പെടുത്തുക, വാടക കുടിയാൻ നിയമം നടപ്പാക്കുക സിഗരറ്റ് വിൽപനക്ക് പ്രത്യേക സ്ഥലം ഏർപ്പെടുത്തുകയെന്ന തീരുമാനം മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകൾ അടച്ച് സമരം നടത്തിയത്. കേന്ദ്ര സർക്കാറി​െൻറയും സംസ്ഥാന സർക്കാറി​െൻറയും നയങ്ങൾക്കെതിരെ ഒരുമിച്ചുനടത്തുന്ന സമരമാണിതെന്ന് സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ പറഞ്ഞു. ഇത് ജനജാഗ്രത യാത്രയോ പടയൊരുക്കമോ അല്ല, മറിച്ച് ജീവിത സമരമാണ്. ജീവിക്കുക അല്ലെങ്കിൽ മരിക്കുകയെന്ന മാർഗമാണ് ഇപ്പോൾ വ്യാപാരികൾക്ക് മുന്നിലുള്ളത്. നിലവിലെ സ്ഥിതി നിലനിന്നാൽ നികുതി നിഷേധമടക്കമുള്ള സമരങ്ങളിലേക്ക് പോകുമെന്നും നസറുദ്ദീൻ മുന്നറിയിപ്പ് നൽകി. വികസനത്തി​െൻറ പേരിൽ കട ഒഴിയുമ്പോൾ ശരിയായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി വ്യാപാരികളെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജു അപ്‌സര, ട്രഷറർ ദേവസ്യ മേച്ചേരി, വൈസ് പ്രസിഡൻറുമാരായ മാരിയിൽ കൃഷ്ണൻനായർ, പി.എ.എം. ഇബ്രാഹിം, എം.കെ. തോമസുകുട്ടി, സെക്രട്ടറിമാരായ കെ. സേതുമാധവൻ, എ.എം.എ. ഖാദർ, ബാബു കോട്ടയിൽ, സി. അബ്ദുൽ ഖാദർ, ജി. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. രാവിലെ ഒമ്പത് മുതൽ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ വാഹനമിറങ്ങിയ വ്യാപാരികൾ സെക്രേട്ടറിയറ്റിന് മുന്നിലേക്ക് ചെറുമാർച്ചുകളായാണ് എത്തിയത്. നഗരത്തിൽ മിക്കയിടങ്ങളിലും വെള്ളപ്പതാകയേന്തിയുള്ള പ്രകടനങ്ങൾ കാണാമായിരുന്നു. രാവിലെ 11 ഒാടെയാണ് വ്യാപാരികളെല്ലാം സെക്രേട്ടറിയറ്റ് നടയിൽ കേന്ദ്രീകരിച്ചത്. Photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.