കേരളയിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയായി കരാർ നിയമനം *സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമാണ്​ ഇത്തരം നിയമനം നടക്കുന്നത്​

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥന് വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയായി കരാർ നിയമനം. പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവന്ന പി.എൻ. ഷാജിക്കാണ് സർവിസിൽനിന്ന് വിരമിച്ചതി​െൻറ തൊട്ടടുത്ത ദിവസംതന്നെ ഏറെ സുപ്രധാനമായ ഇതേതസ്തികയിൽ ആറുമാസത്തേക്ക് പുനർനിയമനം നൽകിയത്. വൈസ് ചാൻസലറുടെ ഓഫിസിലെത്തുന്ന രഹസ്യസ്വഭാവമുള്ള എല്ലാ ഫയലുകളും കൈകാര്യം ചെയ്യുന്നത് അദ്ദേഹത്തി​െൻറ പ്രൈവറ്റ് സെക്രട്ടറിയാണ്. അതിനാൽതന്നെ സർവിസിലുള്ള ഉദ്യോഗസ്ഥനെ മാത്രമാണ് ഇക്കാലമത്രയും ഇൗ പദവിയിൽ മുൻ വൈസ്ചാൻസലർമാർ നിയമിച്ചിട്ടുള്ളത്. എന്നാൽ, പ്രൈവറ്റ് സെക്രട്ടറിയായി നല്ല സേവനം കാഴ്ചെവച്ചതിന് പ്രത്യുപകാരമായി നിലവിലെ ഉദ്യോഗസ്ഥന് പുനർനിയമനം നൽകുന്നുവെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നത്. ജീവനക്കാർക്കിടയിൽനിന്ന് പ്രൈവറ്റ് സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉപയോഗിച്ച് വൈസ് ചാൻസലർ ഒരാളെ നിയമിച്ചശേഷം അയാൾക്ക് വിരമിക്കലിനുശേഷം കരാറടിസ്ഥാനത്തിൽ നിയമനം നൽകുന്നത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നല്ല നിലയിൽ പ്രവർത്തിച്ചുവെന്ന് പറഞ്ഞ് വിരമിച്ച ഒരാൾക്കുപോലും ഇതേപോലെ കരാറടിസ്ഥാനത്തിൽ നിയമനം നൽകിയിട്ടില്ല. നിലവിലെ വൈസ് ചാൻസലർക്ക് നാലുമാസത്തെ കാലാവധി മാത്രമാണ് അവശേഷിക്കുന്നത്. പക്ഷേ, വിരമിച്ച ഉദ്യോഗസ്ഥന് പ്രൈവറ്റ് സെക്രട്ടറിയായി ആറുമാസത്തേക്കാണ് നിയമനം നൽകിയത്. ഡെപ്യൂട്ടി രജിസ്ട്രാർ ആയിരുന്ന പ്രൈവറ്റ് സെക്രട്ടറി വളഞ്ഞവഴിയിൽ ജോയൻറ് രജിസ്ട്രാറായി പ്രമോഷൻ തരപ്പെടുത്തിയത് ജീവനക്കാർക്കിടയിൽ വിവാദമായിരിക്കെയാണ് അദ്ദേഹത്തിന് പുനർനിയമനംകൂടി നൽകിയത്. വിരമിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയായിരുന്നു ഇൗ സ്ഥാനക്കയറ്റ നാടകം. നിയമാനുസൃതം പ്രമോഷൻ ലഭിക്കില്ലെന്ന് മനസ്സിലാക്കി മറ്റൊരു ജോയൻറ് രജിസ്ട്രാറെക്കൊണ്ട് അവധിയെടുപ്പിച്ചാണ് 15 ദിവസത്തേക്ക് പ്രമോഷൻ തരപ്പെടുത്തുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.