ഗ​ൗ​രിയുടെ മരണം: ട്രിനിറ്റി ലൈസിയം സ്​കൂൾ തുറന്നു * ​​അധ്യാപകരുടെ മുൻകൂർ ജാമ്യ ഹരജി തിങ്കളാഴ്​ച​േത്തക്ക്​ മാറ്റി

കൊല്ലം: പത്താം ക്ലാസ് വിദ്യാർഥി ഗൗരിയുടെ ആത്മഹത്യയെ തുടർന്ന് ഒരാഴ്‌ചയിലേറെ അടച്ചിട്ടിരുന്ന ട്രിനിറ്റി ലൈസിയം സ്‌കൂളിൽ ബുധനാഴ്ച പൊലീസ് സംരക്ഷണയോടെ അധ്യയനം ആരംഭിച്ചു. ഗൗരി പഠിച്ചിരുന്ന 10 എ ക്ലാസിലെ സഹപാഠികളും അധ്യാപകരും ഗൗരിയുടെ ചിത്രത്തിന് മുന്നിൽ മൗനപ്രാർ‌ഥന നടത്തിയശേഷമാണ് അധ്യയനം തുടങ്ങിയത്. കഴിഞ്ഞദിവസം കലക്‌ടർ ഡോ.എസ്. കാർത്തികേയ​െൻറ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് സ്‌കൂൾ തുറക്കാൻ ധാരണയായത്. ആത്മത്യപ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകരായ ക്രസൻറ് നെവിസ്, സിന്ധു പോൾ എന്നിവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്ന് കരുതിയാണ് പൊലീസ് സംരക്ഷണം ഉറപ്പ് വരുത്തിയത്. അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച ഹൈകോടതി പരിഗണിച്ചു. കേസി​െൻറ വിശദാംശങ്ങൾ നൽകാൻ അന്വേഷണസംഘത്തിന് നിർദേശം നൽകിയ കോടതി കേസ് അടുത്ത തിങ്കളാഴ്‌ചത്തേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.