സഹകരണസ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക -^മന്ത്രി കെ. രാജു

സഹകരണസ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക --മന്ത്രി കെ. രാജു പുനലൂർ: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ രാജ്യത്തിന് മാതൃകയാെണന്ന് വനംമന്ത്രി കെ. രാജു. ജനങ്ങളുടെ നിത്യജീവിതത്തി​െൻറ ഭാഗമായ ഈ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമം സർക്കാർ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുനലൂർ സഹകരണ ബാങ്കി​െൻറ നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് ടൈറ്റസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സഹകാരിസംഗമം കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സഹകാരികളെ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ ജോർജുമാത്യു ആദരിച്ചു. സഹകാരികൾക്കുള്ള ലാഭവിഹിതം നഗരസഭ ചെയർമാൻ എം.എ. രാജഗോപാലും വിദ്യാഭ്യാസ അവാർഡ് പ്രസിഡൻറ് ടൈറ്റസ് സെബാസ്റ്റ്യനും വിതരണംചെയ്തു. സെക്രട്ടറി എ.ആർ. നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലെ പാഥേയം പദ്ധതിക്കുള്ള വിഹിതം സൂപ്രണ്ട് ഡോ.ആർ. ഷാഹിർഷ ഏറ്റുവാങ്ങി. എസ്. ബിജു, കെ. ധർമരാജൻ, കെ. മോഹനൻ, പി. സജി, ഏബ്രഹാം മാത്യു, ബാങ്ക് വൈസ് പ്രസിഡൻറ് ഇ.കെ. റോസ്ചന്ദ്രൻ , എം. വിജയൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. പന്തംകൊളുത്തി പ്രകടനം പുനലൂർ: രാജ്യത്തെ മതസൗഹാർദം തകർക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ സംഘടനകളുടെ വർഗീയ ഫാഷിസത്തിനെതിരെ സി.പി.ഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വി.പി. ഉണ്ണികൃഷ്ണൻ, കാസ്റ്റ്ലസ് ജൂനിയർ, പി.കെ. മോഹനൻ, കെ. രാജശേഖരൻ, ആർ. മോഹനൻ, ജെ. ജ്യോതികുമാർ, ആർ. ജയനാഥൻ, ബി. മോഹനചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.