'കൃഷിമന്ത്രി വിളിപ്പുറത്ത്': കർഷകർക്ക് മന്ത്രിയെ വിളിക്കാൻ അവസരം ടോൾഫ്രീ നമ്പർ 18004251661

തിരുവനന്തപുരം: കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടുകേട്ട് പരിഹാരംകാണാൻ മന്ത്രി വി.എസ്. സുനിൽകുമാർ പുതിയ സംവിധാനത്തിന് തുടക്കംകുറിച്ചു. 'കൃഷിമന്ത്രി വിളിപ്പുറത്ത്' പരിപാടി ആനയറ വേൾഡ് മാർക്കറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാമാസവും ആദ്യത്തെ ബുധനാഴ്ച വൈകീട് 5.30 മുതൽ 6.30 വരെ കർഷകർക്ക് 18004251661 ടോൾഫ്രീ നമ്പറിൽ വിളിച്ച് മന്ത്രിയുമായി സംസാരിക്കാം. ടോൾ ഫ്രീ നമ്പറിൽ വിളിക്കുന്നതിനൊപ്പം കർഷകർക്ക് തങ്ങളുടെ പ്രശ്നങ്ങൾ 9447051661 നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ info@krishi.info ഇ-മെയിൽ വിലാസത്തിൽ അറിയിക്കുകയോ ചെയ്യാം. ടോൾഫ്രീ നമ്പറിൽ വിളിച്ച കർഷകരുമായി മന്ത്രി സംവദിച്ചു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.