ജൈവപച്ചക്കറികൾ ഏറ്റുവാങ്ങി മാനവീയം വീഥിയിൽ തെരുവുപാഠശാല

തിരുവനന്തപുരം: ജൈവ പച്ചക്കറികളുടെ പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ് മാനവീയം വീഥിയിൽ മാനവീയം തെരുവിടം കൾച്ചർ കലക്ടീവ് ആഭിമുഖ്യത്തിൽ തെരുവുപാഠശാല നടന്നു. ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷി എന്ന വിഷയത്തിൽ സിവിൽ പൊലീസ് ഓഫിസർ ജയചന്ദ്രൻ മുണ്ടേല ക്ലാസെടുത്തു. ജൈവ പച്ചക്കറികൾ, തൈകൾ, വിത്തിനങ്ങൾ എന്നിവയുടെ പ്രദർശനവും സൗജന്യ വിതരണവും നടന്നു. ജി.എൽ. അരുൺഗോപി അധ്യക്ഷനായി. രതീഷ് കൊട്ടാരം പച്ചക്കറിപ്പാട്ടുകളും പാർവതി ഹരിത കവിതകളും അവതരിപ്പിച്ചു. ചെറിയാൻ ഫിലിപ്, ഐ.പി. ബിനു, കെ.ജി. സൂരജ്, ഡോ. അനീഷ്യ ജയദേവ് എന്നിവർ സംസാരിച്ചു. ബി. ശിവകുമാർ സ്വാഗതവും മനുമാധവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.