മലയാളത്തി​െൻറ സൗഹൃദ വഴിതേടി ഒമാനിൽനിന്ന്​ 'സയാന' വരുന്നു

തിരുവനന്തപുരം: കേട്ടറിഞ്ഞ മലയാള ദേശത്തി​െൻറ സൗഹൃദ പാതകളിലൂടെ സഞ്ചരിക്കാൻ ഒമാനിൽനിന്ന് 'സയാന' വരുന്നു. കേരളത്തി​െൻറ പൈതൃകവും സംസ്കാരവും നെഞ്ചോടുചേർത്ത് മലയാള മണമുള്ള ഒമാനി യുവതിയുടെ കഥപറയുന്ന സയാന ചലച്ചിത്രം അടുത്തവർഷം പ്രദർശനത്തിനെത്തും. അറബിയിലും മലയാളത്തിലും ചിത്രീകരിക്കുന്ന അപൂർവതകൂടിയുണ്ട് ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്. ഒമാൻ സിനിമയുടെ പിതാവ് ഡോ. ഖാലിദ് അൽ സിഡ്ജാലി കഥയും സംവിധാനവും നിർവഹിച്ചതാണ് ചിത്രം. അടുത്തവർഷത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശനത്തിനെത്തും. അറബി ചിത്രമാണെങ്കിലും 80 ശതമാനം ചിത്രീകരണവും കേരളത്തിലാണ്. ഒമാനിലെ സാധാരണ കുടുംബത്തിൽ ജനിച്ച സയാനയെന്ന യുവതി പഠനത്തിനായി കേരളത്തിലെത്തുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. മലയാള നാടും സംസ്കാരവും ഏറെ ഇഷ്ടപ്പെട്ട ഇവർ ഒമാനിലേക്ക് തിരിച്ചുവരാത്തതിനെ തുടർന്ന് ഭർത്താവ് തേടിയെത്തുന്നു. കേരള സർവകലാശാല, വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊന്മുടി, ആലപ്പുഴ, വയനാട് തുടങ്ങിയിടങ്ങളിലെല്ലാം സഞ്ചരിക്കുന്നു. ഒമാനിലും കേരളത്തിലും സ്ത്രീയെന്ന നിലക്ക് അനുഭവിക്കുന്ന സമ്മർദവും സാഹചര്യവുമെല്ലാം മാറിമറയുന്ന വിധമാണ് കഥ. ഒമാൻ ടി.വിയുടെ പിന്തുണയോടെയുള്ള സിനിമ കേരളവുമായുള്ള നൂറ്റാണ്ടുകളുടെ പാരമ്പര്യവും കൂടി ഉൗട്ടിയുറപ്പിക്കുന്നു. ഒമാനിലെ നടീനടന്മാരായ അലി അൽ അമ്രി, നായിക നൂറ അൽഫർസി എന്നിവർക്കു പുറമെ എം.ആർ. ഗോപകുമാർ, സാഗർ, റിജുറാം തുടങ്ങിയവരും വേഷമിടും. മലയാളി ഛായാഗ്രാഹകൻ എൻ. അയ്യപ്പനാണ് കാമറ. ചിത്രത്തി​െൻറ പൂജ തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഒമാനും ഇന്ത്യയും തമ്മിൽ സൗഹൃദം പങ്കുവെക്കുന്ന അപൂർവ നിമിഷമാണ് ഇതിലൂടെ സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഇരു രാജ്യങ്ങളിലെ ഈ അപൂർവ കൂട്ട് മലയാള സിനിമക്ക് മുതൽക്കൂട്ടാകുമെന്ന് മന്ത്രി കെ.ടി. ജലീലും അഭിപ്രായപ്പെട്ടു. സിനിമ ജീവിതത്തിലെ നാഴികകല്ലാണ് ഇതെന്ന് സംവിധായകൻ ഖാലിദ് അൽ സിഡ്ജാലി പറഞ്ഞു. ഇന്ത്യയിൽ സിനിമ ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവിധായകരായ ശ്യാമപ്രസാദ്, ബ്ലസി, നിർമാതാവ് മാധവൻ ഇടപ്പാൽ, വി.വി ഹംസ, രാമചന്ദ്രബാബു, നടൻ ഗോപകുമാർ, കെ. കുഞ്ഞിക്കണ്ണൻ, റിജു റാം, ഫൈസൽ അട്സൽ, ഒമാനിൽനിന്നുള്ള കഥാകൃത്ത് ഫാത്തിമ, നടന്മാരായ താലീബ്, സുൽത്താൻ അഹമ്മദ്, അസി. ഡയറക്ടർ മൊഹ്സിൻ അൽഡ്ജലി തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.