മെഡിക്കൽ/ഡെൻറൽ പി.ജി നീറ്റ്​ പരീക്ഷ; മലയാളി അപേക്ഷകരെ കേരളത്തിന്​ പുറത്താക്കി ഒാൺലൈൻ അപേക്ഷ *ഒ.ബി.സി വിദ്യാർഥികളാണ്​ ദുരിതം നേരിട്ടത്​

തിരുവനന്തപുരം: മെഡിക്കൽ/ഡ​െൻറൽ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാകാതെ വലഞ്ഞ് ആയിരങ്ങൾ. ഒ.ബി.സി വിഭാഗത്തിലെ വിദ്യാർഥികളാണ് നാഷനൽ ബോർഡ് ഒാഫ് എക്സാമിനേഷൻ നടത്തുന്ന പരീക്ഷയുടെ അപേക്ഷാഘട്ടത്തിൽ ഏറെയും വലഞ്ഞത്. വെബ്സൈറ്റിലെ സാേങ്കതിക തകരാറുകൾ പരിഹരിച്ചപ്പോഴേക്കും കേരളത്തിലെ നാല് പരീക്ഷാ കേന്ദ്രങ്ങളിലേക്കുമുള്ള അപേക്ഷാ സൗകര്യം അവസാനിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നൂറുകണക്കിനുപേർക്ക് അയൽ സംസ്ഥാനങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കേണ്ടിവന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഒാൺലൈൻ അപേക്ഷക്ക് വെബ്സൈറ്റ് സജ്ജമാകുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വൈകീട്ട് നാലരയോടെയാണ് വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചത്. അഞ്ച് ഘട്ടങ്ങളായാണ് അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടത്. മൂന്നാം ഘട്ടത്തിലാണ് ഫീസ് തുക ഒാൺലൈൻ ആയി തന്നെ അടയ്ക്കേണ്ടത്. അപേക്ഷയിൽ ഒ.ബി.സി വിഭാഗം കാണിച്ചവർക്ക് ഇൗ ഘട്ടം മുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ലെന്നാണ് പരാതി. ഇതിനെ തുടർന്ന് അപേക്ഷകരിൽ പലരും പിന്നീട് അപേക്ഷ എഡിറ്റ് ചെയ്ത് ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതോടെ ഒാൺൈലനായി ഫീസൊടുക്കാനുള്ള സൗകര്യമൊരുങ്ങുകയും അപേക്ഷാ സമർപ്പണം പൂർത്തിയാക്കാനും സാധിച്ചു. ഇൗ വിദ്യാർഥികൾക്ക് സംവരണ ആനുകൂല്യം നഷ്ടമാവുകയും ചെയ്തു. ഇ-മെയിലിലും ഹെൽപ് ലൈനിലുമായി പ്രവഹിച്ച പരാതികളെ തുടർന്ന് രാത്രി പത്തോടെ ഒ.ബി.സിക്കാർക്ക് ഫീസൊടുക്കാനും അപേക്ഷാ സമർപ്പണത്തിനും വഴിയൊരുങ്ങി. എന്നാൽ അപ്പോഴേക്കും കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളായ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ സീറ്റുകൾ കഴിഞ്ഞിരുന്നു. ഇതോടെ കേരളത്തിൽ നിന്നുള്ള അപേക്ഷകർ തമിഴ്നാട്ടിലെയും കർണാടകയിലെയും മുംബൈയിലെയും പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കേണ്ടിവന്നു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലേക്ക് 200 പേർക്കുകൂടി വെബ്സൈറ്റിൽ അപേക്ഷാ സൗകര്യമൊരുങ്ങി. ഇത് അരമണിക്കൂറിനകം തീർന്നു. മെഡിക്കൽ പി.ജി അഖിലേന്ത്യ പരീക്ഷയിൽ മുൻനിരയിൽ എത്തുന്നതിൽ നല്ലൊരു ശതമാനവും മലയാളി വിദ്യാർഥികളാണ്. 2018 ജനുവരി ഏഴിനാണ് എം.ഡി./എം.എസ്/ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിേപ്ലാമ കോഴ്സുകളിലേക്കും എം.ഡി.എസ് പ്രവേശനത്തിനുമായുള്ള പരീക്ഷ. ജനുവരി 31നകം ഫലം പ്രസിദ്ധീകരിക്കും. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.