നിയമം വിടാതെ പിന്തുടർന്നു; നിയമജ്ഞന്​ വഴങ്ങേണ്ടി വന്നു

തൃശൂർ: നിയമത്തി​െൻറ ഇഴ കീറി വാദവും പ്രതിവാദവും ഉന്നയിക്കുന്ന നിയമജ്ഞന്, നിയമം വിടാതെ പിന്തുടർന്നപ്പോൾ ഒടുവിൽ വഴങ്ങേണ്ടി വന്നു. വസ്തു ഇടപാടുകാരൻ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസി​െൻറ അന്വേഷണ പര്യവസാനം എങ്ങനെയായാലും സംശയ മുനകളത്രയും നീളുന്നത് സി.പി. ഉദയഭാനു എന്ന ക്രിമിനൽ അഭിഭാഷകനിലേക്കാണ്. അന്വേഷണ സംഘം ഒാരോ പഴുതും കരുതലോടെ അടച്ചു നീങ്ങുന്ന ഇൗ കേസിൽനിന്ന് ഉൗരി വരാൻ പതിവ് അഭ്യാസം മതിയാവില്ലെന്നുറപ്പ്. രാജീവ് വധക്കേസിൽ സ്വന്തം 'വിധി' നിശ്ചയിച്ചത് അഡ്വ. ഉദയഭാനു തന്നെയാണ്. രാജീവിനെ തട്ടിക്കൊണ്ടു വന്നതും മർദിച്ച് പ്രമാണത്തിൽ ഒപ്പിടുവിക്കാൻ ശ്രമിച്ചതും അഡ്വ. ഉദയഭാനുവി​െൻറ നിർദേശപ്രകാരമാണെന്ന് അറസ്റ്റിലായവർ പറഞ്ഞപ്പോൾ മാത്രമല്ല കുരുക്ക് മുറുകിത്തുടങ്ങിയത്. രാജീവിനെ കടത്തിക്കൊണ്ടു വന്നവരിൽനിന്ന് അപായ സൂചന ലഭിച്ചപ്പോൾ ചാലക്കുടിയിൽ ഒരു 'അബദ്ധം' സംഭവിച്ചിട്ടുെണ്ടന്ന് പൊലീസിനെ വിളിച്ചറിയിക്കാൻ കാണിച്ച അതിബുദ്ധി അദ്ദേഹത്തിന് വിനയായി. രാജീവിനെ ചാലക്കുടിയിൽ എത്തിച്ചതറിഞ്ഞ് എറണാകുളത്തുനിന്ന് അഡ്വ. ഉദയഭാനു സ്വന്തം കാർ ഒഴിവാക്കി ഒരു ടാക്സി കാറിൽ സ്ഥലത്തേക്ക് തിരിച്ചതു മുതൽ ചെയ്ത കാര്യങ്ങളത്രയും അേദ്ദഹത്തെ തിരിഞ്ഞു കുത്തുകയാണ്. വഴിമധ്യേ രാജീവ് മരിച്ച വിവരം അറിഞ്ഞതോടെ ചാലക്കുടി യാത്ര മാറ്റി. ഇൗ ടാക്സി കാറി​െൻറ ഡ്രൈവർ അന്വേഷണ സംഘത്തി​െൻറ പക്കലുള്ള തുറുപ്പു ശീട്ടുകളിൽ ഒന്നാണ്. അന്ന് ഉദയഭാനു നേരെ പോയത് തിരുവനന്തപുരത്തേക്കാണ്. ഉദയഭാനുവി​െൻറ നിർദേശ പ്രകാരം രാജീവിെന കൈകാര്യം ചെയ്ത അങ്കാമാലിക്കാരൻ ചക്കര ജോണിയും സഹായി രഞ്ജിത്തും ചാലക്കുടിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയി. ഇൗ യാത്രക്കിടയിൽ ജോണിയും ഉദയഭാനുവും ഏറെ നേരം മൊബൈൽ ഫോണിൽ സംസാരിച്ചു. പിന്നീട് ഉദയഭാനുവിനെ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ജോണിയും രഞ്ജിത്തും തിരിച്ച് പാലക്കാട് വടക്കഞ്ചേരിയിൽ എത്തിയതും അതിനു ശേഷം പിടിയിലായതും. ഇക്കാര്യങ്ങളെല്ലാം ജോണിയും രഞ്ജിത്തും അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഉദയഭാനു അങ്കമാലിയിലുള്ള രാജീവി​െൻറ വീട്ടിൽ പതിവായി പോയിരുന്നുവെന്ന് തെളിയിക്കാൻ പര്യാപ്തമായ സി.സി ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാജീവി​െൻറ അമ്മയും മകനും ശക്തമായി വിരൽ ചൂണ്ടിയതും ഇൗ അഭിഭാഷകനു നേരെയാണ്. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് ൈകവിട്ട കളിയിൽനിന്ന് നിയമത്തി​െൻറ വഴിയിൽതന്നെ നീങ്ങാൻ ഉദയഭാനു തയാറായത്. മുൻകൂർ ജാമ്യം നേടാനും അറസ്റ്റ് ഒഴിവാക്കിപ്പിക്കാനും, അദ്ദേഹം നിരന്തരം ഹാജരാവുന്ന ഹൈകോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടാൻ കഴിഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ഒരു സിംഗിൾ ബെഞ്ചി​െൻറ പിന്മാറ്റം കൂടിയായപ്പോൾ ഉദയഭാനുവെന്ന കുശാഗ്രബുദ്ധിയെ വലയിലാക്കുന്നത് എളുപ്പമല്ലെന്ന പ്രതീതിയുണ്ടായി. എന്നാൽ, കഴിഞ്ഞ ദിവസം മറ്റൊരു സിംഗിൾ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളി അറസ്റ്റിന് അനുകൂലമായി നിലപാടെടുത്തതോടെ ദിവസങ്ങളോളം ഒളിച്ചുകളിച്ച നിയമം തന്നെ ഉദയഭാനുവിനെ ൈകവിട്ടു. കീഴടങ്ങാൻ ഒരുങ്ങുേമ്പാഴാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഡിൈവ.എസ്.പി ഷംസുദ്ദീനും ടീമും അറസ്റ്റ് ചെയ്തത്. ഇനി നടക്കാനുള്ള വലിയ നിയമ പോരാട്ടമാണെന്ന് അന്വേഷണ സംഘത്തിനും അറിയാം. കക്ഷികളും അഭിഭാഷകനും തമ്മിൽ വിളിക്കുന്നത് കുറ്റമാണോ എന്നു തുടങ്ങിയ ശക്തമായ പ്രതിവാദങ്ങൾ ഉയർന്നേക്കാം. അന്വേഷണ സംഘത്തി​െൻറ പക്കലുള്ള തെളിവുകൾ അതിെനക്കാൾ ശക്തമാണെങ്കിൽ 'നിയമം നിയമത്തി​െൻറ വഴിക്ക്' നീങ്ങുന്നത് വരും നാളുകളിൽ കാണാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.