തോമസ്​ ചാണ്ടിക്ക്​ പിന്തുണ നഷ്​ട​െപ്പടുന്നു​

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്ക് സി.പി.എമ്മി​െൻറയും ഇടതുമുന്നണിയുടെയും പിന്തുണ നഷ്ടപ്പെടുന്നു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഇത്രയുംനാൾ തോമസ് ചാണ്ടിക്കൊപ്പം നിലകൊണ്ട സി.പി.എം നിലപാട് മാറ്റുെന്നന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച ചേരുന്ന സി.പി.എം സെക്രേട്ടറിയറ്റ് യോഗം തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവിഷയം ചർച്ച ചെയ്യുമെന്നറിയുന്നു. സി.പി.െഎയും പ്രത്യേകിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദുമായുണ്ടായ തർക്കവും ചർച്ചചെയ്യപ്പെടും. വെള്ളിയാഴ്ച എൽ.ഡി.എഫ് നടത്തുന്ന മേഖലയാത്രകൾ സമാപിക്കും. അതിനുശേഷം ഇൗവിഷയം ചർച്ചചെയ്യാനാണ് തീരുമാനം. കഴിഞ്ഞദിവസം സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് തെക്കൻമേഖല യാത്രയുടെ ചടങ്ങിൽ പെങ്കടുത്ത തോമസ് ചാണ്ടി ഇനിയും ഭൂമി നികത്തുമെന്ന നിലയിൽ പരസ്യമായി വെല്ലുവിളി ഉയർത്തിയത് സി.പി.എം നേതൃത്വത്തിലും മുഖ്യമന്ത്രി പിണറായി വിജയനിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. അതി​െൻറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മന്ത്രിയെ നേരിൽവിളിച്ച് ശകാരിച്ചത്. ഇതുവരെ തോമസ് ചാണ്ടിയെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ നേതാക്കളും കൈക്കൊണ്ടുവന്നത്. സി.പി.െഎ ഇൗ വിഷയത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് വിഷയം കടുപ്പിച്ചപ്പോഴും സി.പി.എം പിന്തുണക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ സി.പി.െഎക്കും കാനത്തിനും അതൃപ്തിയുണ്ട്. റവന്യൂ മന്ത്രിയെ തള്ളിയ അഡ്വക്കറ്റ് ജനറലി​െൻറ നടപടിയിലും സി.പി.െഎ അസംതൃപ്തരാണ്. ഇൗ വിഷയങ്ങളിൽ മുന്നണി നേതൃത്വത്തി​െൻറ അടിയന്തര ഇടപെടൽ വേണമെന്ന കടുത്ത നിലപാടിലാണ് സി.പി.െഎ. മുമ്പ് തന്നെ തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സി.പി.െഎ എൽ.ഡി.എഫ് നേതൃത്വത്തിന് രേഖാമൂലം കത്ത് നൽകിയതാണ്. എന്നാൽ അന്ന് തോമസ് ചാണ്ടിയെ മുഖവിലക്കെടുത്ത് ഇൗവിഷയം ചർച്ചചെയ്യാൻ എൽ.ഡി.എഫ് തയാറായിരുന്നില്ല. ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടുമായി ബന്ധപ്പെട്ട നിയമോപദേശം ഉൾപ്പെടെ കാര്യങ്ങൾ സി.പി.എം സെക്രേട്ടറിയറ്റ് ചർച്ചചെയ്യുമെന്നാണ് വിവരം. അഡ്വക്കറ്റ് ജനറലും റവന്യൂ മന്ത്രിയുമായുള്ള തർക്കവും റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യവും മുന്നണി പരിഗണിക്കുന്നുണ്ട്. അതിനിടെ തോമസ് ചാണ്ടിക്ക് നേരെ പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ അദ്ദേഹത്തി​െൻറ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.