വീടുവെക്കാൻ സബ്കലക്ടറുടെ അനുമതി

മലയിൻകീഴ്: പഞ്ചായത്ത് ജീവനക്കാര​െൻറ വിരോധത്തെ തുടർന്ന് മകൾക്ക് നൽകിയ സ്ഥലത്ത് വീടുനിർമിക്കാൻ അനുവദിക്കുന്നില്ലെന്ന പിതാവി​െൻറ പരാതിയിൽ നിർമാണാനുമതി നൽകി കലക്ടറുടെ ഉത്തരവ്. മലയിൻകീഴ് പഴയറോഡ് പുന്നാശ്ശേരി വീട്ടിൽ കെ. ജമോഹനൻനായരാണ് മനുഷ്യാവകാശ കമീഷന് ഉൾപ്പെടെയുള്ളവർക്ക് മലയിൻകീഴ് പഞ്ചായത്ത് നടപടിക്കെതിരെ പരാതി നൽകിയത്. പഞ്ചായത്തിൽനിന്ന് നിർ‌ദേശിച്ച ആളെ (ലൈസൻസി) കൊണ്ട് സ്ഥലം കാണിച്ച് വീട് നിർമിക്കാൻ പ്ലാനും സ്കെച്ചും വരപ്പിച്ചിരുന്നു. എന്നാൽ, കരാറുകാരനുമായുള്ള തർക്കത്തിനൊടുവിൽ മറ്റൊരാളെ കൊണ്ട് പ്ലാൻ വരപ്പിച്ച് പഞ്ചായത്തിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് കെട്ടിടനിർമാണ അനുമതി നിഷേധിച്ചതത്രെ. പരാതിയിൽ സത്യമെന്ന് തെളിഞ്ഞതിനെ തുടർന്നാണ് സബ്കലക്ടർ സരിത വീട് നിർമിക്കുന്നതിന് അനുമതി നൽകി ഉത്തരവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.