സ്കൂൾ പത്രം പ്രകാശനം ചെയ്തു

ബാലരാമപുരം: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി ബാലരാമപുരം എച്ച്.എസിലെ വിദ്യാര്‍ഥികള്‍ സ്കൂള്‍ പത്രത്തിന് രൂപം നല്‍കി. 'വിദ്യാസ്രോതസ്സ്' ശീര്‍ഷകത്തില്‍ എല്ലാ മാസവും കുട്ടിപത്രം പുറത്തിറക്കും. വിദ്യാര്‍ഥികള്‍തന്നെയാണ് ഈ പത്രത്തിലേക്കുള്ള വാര്‍ത്തയുടെ ശേഖരണം നടത്തുക. ജെ.എസ് സംഗീതയാണ് ചീഫ് എഡിറ്റര്‍. ഐശ്വര്യ രേഷ്ബു എഡിറ്ററായും അബിന്‍ ബ്യൂറോ ചീഫ് ആയും തെര‍ഞ്ഞെടുക്കപ്പെട്ടു. പ്രദീപ്കുമാര്‍, ഷെര്‍ലി എന്നീ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. ഉദ്ഘാടനം പ്രധാനാധ്യാപിക എന്‍.എസ്. ബെറ്റി നിര്‍വഹിച്ചു. 'ക്ലാസിലൊരു പത്രം' പദ്ധതിയുടെ ആദ്യഘട്ടമാണിതെന്ന് അവർ പറഞ്ഞു. ഗിരീഷ് പരുത്തിമഠം വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അനില വില്‍സ്, ചന്ദ്രകുമാര്‍, എന്‍.സി. പ്രിന്‍സ്, ബിനില്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.