വിഴിഞ്ഞം തുറമുഖപദ്ധതി: ചർച്ചക്ക് തയാറാകുംവ​െ​ര സമരം തുടരുമെന്ന്​ പാരിഷ് കൗൺസിൽ

വിഴിഞ്ഞം: പാരിഷ് കൗൺസിലി​െൻറ നേതൃത്വത്തിൽ രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്ത് നടത്തുന്ന ഉപരോധസമരം എട്ടാംദിവസം പിന്നിടുന്നു. ചർച്ചക്ക് തയാറായി അധികൃതർ എത്തുന്നതുവരെ തുറമുഖ നിർമാണപ്രവർത്തങ്ങൾ തടസ്സപ്പെടുത്തി സമരവുമായി മുന്നോട്ടുപോകുമെന്ന് പാരിഷ് കൗൺസിൽ അറിയിച്ചു. ഇതിനിടെ പദ്ധതി അട്ടിമറിക്കാൻ ശ്രമംനടക്കുന്നതായും ആക്ഷേപമുണ്ട്. സമരം നടക്കുമ്പോഴും ചർച്ചക്ക് വരാൻ തയാറാകാത്ത അധികൃതരുടെ മനോഭാവത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. ചർച്ചക്ക് തയാറാക്കുന്നവരെ നിലവിലെ സമരത്തിൽനിന്ന് പിന്മാറണ്ടെന്നാണ് ചൊവ്വാഴ്ച കൂടിയ പരിഷ് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചത്. തുറമുഖത്തിനെതിരായ സമരമല്ല മറിച്ച് തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരമാണ് നടത്തുന്നതെന്ന് പാരിഷ് കൗൺസിൽ സെക്രട്ടറി ജോണി ഇസഹാക്ക് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.