സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​ന​ക്​​സു​ക​ളി​ലും ഇ​നി സൗ​ജ​ന്യ വൈഫൈ

തിരുവനന്തപുരം: സെക്രേട്ടറിയറ്റ് അനക്സുകളിലും വൈ^ഫൈ വഴി ഇനി സൗജന്യ ഇൻറർനെറ്റ്. ഇതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. റെയിൽടെല്ലാണ് സേവനദാതാക്കൾ. സെക്രേട്ടറിയറ്റിൽ ഏർപ്പെടുത്തിയതിന് സമാനമായ വൈ^ഫൈ സൗകര്യങ്ങളാണ് അനക്സുകളിലും ഏർപ്പെടുത്തുന്നത്. സെക്രേട്ടറിയറ്റിൽ സെക്കൻറിൽ 40 മെഗാബൈറ്റാണ് വേഗതയെങ്കിൽ അനക്സുകളിൽ സെക്കൻറിൽ 60 മെഗാബൈറ്റുകളാണ്. അതായത് രണ്ടിടത്തും കൂടി 100 മെഗാബൈറ്റ് വേഗത. ഒരുമാസത്തിലുള്ളിൽ പദ്ധതി പ്രാവർത്തികമാകും. ആദ്യത്തെ 30 മിനിറ്റ് സൗജന്യമായി ഇൻറർനെറ്റ് ലഭ്യമാകും. ൈവ^ഫൈ ഒാൺ ചെയ്യുേമ്പാൾ എസ്.എം.എസ് ആയി പാസ്വേഡ് ലഭിക്കുന്ന സ്വഭാവത്തിലാണ് ക്രമീകരണം. സെക്രേട്ടറിയറ്റില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് പുറമെ നല്ലൊരുശതമാനം ജീവനക്കാർക്കും സംവിധാനം ഉപയോഗിക്കാം. ഓരോ പോയൻറിലും വൈ-^ഫൈ ഉപയോഗിക്കാന്‍ എത്തുന്നത് ശരാശരി 150 പേര്‍ വീതമാണെന്നും ഇതിനായി റജിസ്റ്റർ ചെയ്തവരുടെ എണ്ണം 3000 കടന്നതായും ആണ് കണക്കുകൾ. സെക്രേട്ടറിയറ്റില്‍ 34 അക്‌സസ് പോയൻറുകളാണുള്ളത്. ഓരോ അക്‌സസ് പോയൻറിലും ഒരേ സമയത്ത് 100 ലേറെ പേര്‍ക്ക് കണക്ട് ചെയ്യാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.