ഡീ​സ​ൻ​റു​മു​ക്ക് പൊ​യ്ക​വി​ള​ കോളനി ഒ​ഴിപ്പിക്കൽ: ജനം പ്ര​തി​ഷേ​ധ​ിച്ചു; ആ​മീ​നും സം​ഘ​വും മ​ട​ങ്ങി

കല്ലമ്പലം: ഹൈകോടതി ഉത്തരവുമായി തർക്കഭൂമിയിലെ പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കാനെത്തിയ ആമീനും സംഘവും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മടങ്ങി. നാവായിക്കുളം പഞ്ചായത്തിലെ ഡീസൻറുമുക്ക് പൊയ്കവിളയിൽ രണ്ടേക്കർ 14 സെൻറ് പുരയിടത്തിൽ താമസിക്കുന്ന എട്ട് കുടുംബങ്ങളെ ഒഴിപ്പിക്കാനാണ് എതിർകക്ഷി ഭാസ്കരൻ തുടങ്ങിയവർ നൽകിയ കേസിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി ഉത്തരവുമായി ആമീനും സംഘവും എത്തിയത്. പൊയ്കവിളയിൽ ശാരദ, ഇന്ദിര, സതി, ചന്ദ്രിക, സദാശിവൻ, സുമംഗല, ബിന്ദു, സിന്ധു എന്നിവരുടെ കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പത്തോടെ കടയ്ക്കാവൂർ സി.ഐ മുകേഷിെൻറ നേതൃത്വത്തിലുള്ള വൻ െപാലീസ് സന്നാഹവുമായി എത്തിയ ആമീനും സംഘവും വസ്തു അളന്ന് തിട്ടപ്പെടുത്തിയെങ്കിലും വൈകീട്ട് നാലോടെ കുടുംബങ്ങളെ ഒഴിപ്പിക്കാൻ ശ്രമമാരംഭിച്ചതോടെയാണ് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിഷേധനിര തീർത്തത്. ആറ്റിങ്ങൽ എ.എസ്.പി ആദിത്യയുടെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘവും അഡ്വ. വി. ജോയി എം.എൽ.എയും എത്തി ഇരുവിഭാഗങ്ങളും തമ്മിൽ നടത്തിയ ചർച്ച ഫലം കാണാതായതോടെ ആമീനും സംഘവും മടങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.