വിമുക്തി കൂട്ടയോട്ടം

കൊല്ലം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ എട്ടിന് എക്സൈസ് വകുപ്പും ജില്ല ഭരണകൂടവും ചേർന്ന് 'വിമുക്തി'പദ്ധതിയുടെ ഭാഗമായി കൊല്ലം നഗരത്തിൽ ലഹരിവിരുദ്ധ കൂട്ടയോട്ടം നടത്തും. കൊല്ലം ബീച്ചിൽനിന്ന് ആരംഭിച്ച് ചിന്നക്കടയിൽ അവസാനിക്കുന്ന കൂട്ടയോട്ടം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഫ്ലാഗ്ഓഫ് ചെയ്യും. സായ്, സ്പോർട്സ് കൗൺസിൽ, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റ്, നെഹ്റു യുവകേന്ദ്ര, മറ്റ് യുവജന സന്നദ്ധ സംഘടനകൾ തുടങ്ങിവർ സഹകരിക്കും. കൂട്ടയോട്ടത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 7.45ന് കൊല്ലം ബീച്ചിൽ എത്തണം. ജി.എസ്.ടി സെമിനാർ കൊല്ലം: ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ റാംമോഹൻ കമ്മത്ത് അനുസ്മരണവും ജി.എസ്.ടി സെമിനാറും സുരേന്ദ്രൻ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ബി. പ്രേമാനന്ദ്, സംസ്ഥാന സെക്രട്ടറി എസ്. പളനി, നവാസ് പുത്തൻവീട്, ഹാഷിം കോന്നി, ആർ. ശരവണശേഖർ, സാബു പവിത്രം, വിജയകൃഷ്ണവിജയൻ, നാസർ പോച്ചയിൽ, എസ്. സാദിഖ് ഒായൂർ, വിജയൻ പുനലൂർ, സലാം അറഫ, കണ്ണൻ എന്നിവർ സംസാരിച്ചു. രാമകൃഷ്ണൻ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.