തമിഴ്​ മോഷണസംഘങ്ങൾ ജില്ലയിൽ സജീവം

കണ്ണനലൂർ: തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണവും കുട്ടികളെ തട്ടിക്കൊണ്ടുപോകലും നടത്തുന്ന തമിഴ്നാട്ടിൽനിന്നുള്ള മോഷണസംഘം ജില്ലയിൽ എത്തിയിട്ടുള്ളതായി സൂചന. പൊലീസ് അന്വേഷണം ഉൗർജിതമാക്കി. കഴിഞ്ഞദിവസം കൊട്ടിയത്തെ തിരക്കേറിയ വസ്ത്ര വിൽപനശാലയിൽനിന്ന് മയ്യനാട് സ്വദേശിയായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തുകടക്കാൻ ശ്രമിക്കവെ കൊട്ടിയം പൊലീസ് തമിഴ്നാട് ത്രിച്ചി സ്വദേശിയായ രതി എന്ന യുവതിയെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതിൽനിന്നാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം ജില്ലയിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തന്നോടൊപ്പം മറ്റ് മൂന്നുപേർ കൂടിയുണ്ടായിരുന്നതായി ഇവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി കൊട്ടിയം എസ്.ഐ രതീഷി​െൻറ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. പാലക്കാട് ജില്ല ജയിലിൽനിന്നും അടുത്തിടെ പുറത്തിറങ്ങിയ സംഘമാണ് ജില്ലയിൽ എത്തിയിട്ടുള്ളത്. പൊലീസ് പിടികൂടുമ്പോൾ ശരീരം മുറിച്ച് ബഹളംവെച്ച് രക്ഷപ്പെടുകയാണ് ഇവരുടെരീതി. കൊട്ടിയം പൊലീസി​െൻറ പിടിയിലായ രതിയും കമ്മലി​െൻറ ആണി ഉപയോഗിച്ച് കൈയിൽ കുത്തി മുറിവേൽപിച്ചിരുന്നു. ബസുകളിൽ കയറി ആഭരണങ്ങളും പഴ്സും മോഷ്ടിക്കുകയും ഒാഡിറ്റോറിയങ്ങളിൽനിന്നും മറ്റും കുട്ടികളെ തട്ടിക്കൊണ്ടു പോകുകയുമാണ് ഇവർ ചെയ്യുന്നത്. കൊട്ടിയം പൊലീസി​െൻറ പിടിയിലായ രതിയുടെ പേരിൽ സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതായി സ്റ്റേറ്റ് ക്രൈം െറക്കോഡ് ബ്യൂറോ വഴി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അഷ്റഫി​െൻറ വീട്ടുമുറ്റത്ത് വിളഞ്ഞത് തേനൂറും ഒാറഞ്ചുകൾ മയ്യനാട്: വീട്ടുവളപ്പിൽ വിളഞ്ഞ ഓറഞ്ചുകൾ മുഴുവൻ നോമ്പ് തുറക്കായി നൽകാൻ കഴിഞ്ഞതി​െൻറ സന്തോഷത്തിലാണ് പൊതുപ്രവർത്തകനായ കൂട്ടിക്കട അഷ്റഫ്. കുട്ടിക്കടയിലുള്ള വീടിന് മുന്നിൽ നട്ടുപിടിപ്പിച്ച ചൈനീസ് ഇനത്തിൽപെട്ട ഓറഞ്ച് മരത്തിൽ പിടിച്ച ഓറഞ്ചുകൾ മുഴുവനും ഇദ്ദേഹം നോമ്പുകാർക്ക് നൽകുകയായിരുന്നു. വലിയ വലിപ്പമില്ലാത്ത ഓറഞ്ചിന് സാധാരണ ഓറഞ്ചിനേക്കാൾ ഗുണങ്ങൾ ഏറെയാണ്. കീടനാശിനികൾ തളിക്കാത്തതിനാൽ ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുദോഷവും ഉണ്ടാകില്ല. പൊതുപ്രവർത്തനം കഴിഞ്ഞുള്ള സമയം കൃഷിക്കായാണ് അഷ്റഫ് ചെലവഴിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.