വെളിച്ചമില്ലാത്ത ബസ്​സ്​റ്റോപ്പിൽ ​'വെയ്​റ്റിങ്​ ഷെഡും' ഇല്ല

കൊല്ലം: റെയിൽവേ സ്റ്റേഷന് മുന്നിൽ കൊട്ടിയം, ആറ്റിങ്ങൽ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കാനിടമില്ലാതെ ദുരിതത്തിൽ. നിലവിൽ ബസുകൾ നിർത്തുന്നയിടത്തിൽനിന്ന് കുറച്ചകലെയായി വെയ്റ്റിങ് ഷെഡ് ഉണ്ടായിരുെന്നങ്കിലും ഇൗയിടെ അത് പൊളിച്ചുമാറ്റി. പകരം സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടി ഉണ്ടായിട്ടില്ല. വൈകുന്നേരങ്ങളിലാണ് ഇൗ ഭാഗത്ത് ബസിൽ കയറാൻ യാത്രക്കാരുടെ വലിയ തിരക്കുണ്ടാവുക. സന്ധ്യകഴിഞ്ഞാൽ ഇവിടെ കൂരിരുട്ടാണ്. സോഡിയം വേപ്പർലാമ്പുണ്ടെങ്കിലും മിക്കപ്പോഴും പ്രകാശിക്കുന്നില്ല. വീതികുറഞ്ഞ റോഡിനോട് ചേർന്നാണ് വനിതകളടക്കമുള്ള യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. മഴക്കാലമായതിനാൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുന്നു. തിരുവനന്തപുരം ഭാഗത്തേക്ക് കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ കഴിഞ്ഞാലുള്ള നഗരത്തിലെ പ്രധാന സ്റ്റോപ് റെയിൽവേ സ്റ്റേഷന് മുന്നിലാണ്. ഇത് കണക്കിലെടുത്തുള്ള വെയിറ്റിങ് ഷെഡോ മറ്റ് സൗകര്യങ്ങളോ ഇല്ല. നേരത്തേയുണ്ടായിരുന്ന വെയിറ്റിങ് ഷെഡിന് മുന്നിൽ ബസുകൾ നിർത്താതെ റോഡിൽ പലേടത്തായി നിർത്തുെന്നന്ന പരാതി പരിഹരിക്കാനും അധികൃതർ തയാറായിരുന്നില്ല. ഇേപ്പാഴും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ തോന്നുംപടിയാണ് ഇവിടെ ബസ് നിർത്തുന്നത്. പലേടത്തായി നിർത്തുന്ന ബസുകളിൽ കയറിപ്പറ്റാൻ പിന്നാലെ ഒാടേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ഇരവിപുരം, കൊട്ടിയം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളും ആറ്റിങ്ങൽ, തിരുവനന്തപുരം ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളും ഒരുമിച്ചെത്തുന്ന സന്ദർഭങ്ങളിൽ ദേശീയപാതയിൽ ഗാതഗതക്കുരുക്കും ഉണ്ടാവുന്നു. റെയിൽവേ സ്റ്റേഷനുമുന്നിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്നും ഇവിടെ കൂടുതൽ ട്രാഫിക് പൊലീസുകാരെ നിയോഗിക്കണമെന്നുമുള്ള ആവശ്യം അവഗണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.