'മുസ്​ലിം സമൂഹം ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ പ്രതിജ്ഞാബദ്ധം'

ഇരവിപുരം: മുസ്ലിം സമൂഹം മാനവരാശിയുടെ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി. പ്രവാചകചര്യ മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ മുസ്ലിം സമൂഹം തയാറാകണം. ദുർബല ജനവിഭാഗങ്ങളുടെ ക്ഷേമം ഇസ്ലാമിക സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കുക എന്നത് ഈദുൽ ഫിത്റി​െൻറ സന്ദേശമായിരിക്കട്ടെയെന്നും ജില്ല കമ്മറ്റി പുറത്തിറക്കിയ ഈദ് ദിന സന്ദേശത്തിൽ പറയുന്നു. എച്ച്. ഇസുദ്ദീൻ കാമിൽ സഖാഫി, ഡോ.എൻ. ഇല്യാസ് കുട്ടി, എ.എം. അൻസാരി, വഹാബ് മുസ്ലിയാർ, എം.എസ്. ത്വാഹിർ, മുഇൗനുദ്ദീൻ തട്ടാമല, നൈസാം സഖാഫി, ഹാഷിക് തങ്ങൾ, കബീർ മുസലിയാർ, നിസാമുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.