റിട്ട. ഫോറസ്​റ്റ്​ ഓഫിസറുടെ മരണം: പൊലീസ്​ അന്വേഷണം കാര്യക്ഷമമല്ലെന്ന്​

അഞ്ചൽ: റിട്ട. ഫോറസ്റ്റ് ഓഫിസറായിരുന്ന തടിക്കാട് മലമേൽ സുബൈദ മൻസിലിൽ എൻ. സൈനുലാബ്ദീൻ വീടിനുസമീപം അജ്ഞാത ബൈക്ക് തട്ടി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ബൈക്ക് ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 15നായിരുന്നു അപകടം. വീട്ടിന് സമീപത്ത് റോഡിലൂടെ നടന്നുപോകുയായിരുന്ന സൈനുലാബ്ദീനെ എതിരെവന്ന ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഉടൻ ബന്ധുക്കളും ബൈക്ക് യാത്രികരിലൊരാളും ചേർന്ന് വാളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷം ബൈക്ക് യാത്രികർ ഇവിടെ നിന്നുപോയി. ഇവരെപ്പറ്റി നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിവില്ല. ബൈക്കി​െൻറ നമ്പറും ആരും ഒാർക്കുന്നില്ല. വിദഗ്ധ ചികിത്സക്കായി കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. തുടർന്നാണ് ബൈക്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. വാളകത്തെ സ്വകാര്യ ആശുപത്രിയിലെയും പരിസരത്തെയും ചില സി.സി.ടി.വി കാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബൈക്കിനെ കുറിച്ചും അതിലെ യാത്രക്കാരെക്കുറിച്ചും ചില സൂചനകൾ ലഭിച്ചുവെങ്കിലും കാര്യക്ഷമമായ തുടരന്വേഷണത്തിന് പൊലീസ് തയാറാവുന്നില്ലെന്നാണ് ആക്ഷേപം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് പരാതിനൽകാനുള്ള ആലോചനയിലാണ് ബന്ധുക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.