ഓച്ചിറ കുടിവെള്ളപദ്ധതിയിലൂടെ എത്തുന്നത്​ മഞ്ഞയും ചെങ്കൽ നിറവും കലർന്ന വെള്ളം

കരുനാഗപ്പള്ളി: ഓച്ചിറ കുടിവെള്ളപദ്ധതിയിലൂടെ പൈപ്പ് വഴിയെത്തുന്നത് മഞ്ഞയും ചെങ്കൽ നിറവും കലർന്ന വെള്ളം. ഒരാഴ്ചയായി ഇത്തരം വെള്ളമാണ് ലഭിക്കുന്നത്. കരുനാഗപ്പള്ളി നഗരസഭ, ആലപ്പാട് തീരദേശം, ക്ലാപ്പന, ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് ഓച്ചിറ കുടിവെള്ളപദ്ധതിയിലൂടെ വെള്ളം ലഭിക്കുന്നത്. അച്ചൻകോവിൽ ആറ്റിൽനിന്നും മാവേലിക്കര കണ്ടിയൂർ കടവിൽനിന്നും പമ്പ് ചെയ്ത് ഓച്ചിറയിൽ സ്ഥാപിച്ചിട്ടുള്ള ട്രീറ്റ്മ​െൻറ് പ്ലാൻറിലെത്തിച്ച് ശുചീകരണം നടത്തിയാണ് കുടിവെള്ളമെത്തിക്കുന്നതെന്നാണ് ജലഅതോറിറ്റി അധികൃതർ പറയുന്നത്. എന്നാൽ, ഒരാഴ്ചയായി കലങ്ങിയ വെള്ളമാണ് നാട്ടുകാർക്ക് ലഭിക്കുന്നത്. നാട്ടിൽ പകർച്ചപ്പനിയും ഡെങ്കിപ്പനിയും പടർന്നുപിടിക്കുമ്പോൾ നിറവ്യത്യാസമുള്ള വെള്ളം എത്തുന്നത് ഉപയോഗിക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. കുടിവെള്ളത്തി​െൻറ നിറവ്യത്യാസം പരിശോധിച്ച് പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.