യോഗ ദിനാചരണം

അഞ്ചൽ: മന്നം എൻ.എസ്.എസ് കോളജിൽ യോഗ്ലാ ക്ലാസും പരിശീലനവും നടന്നു. നാഷനൽ സർവിസ് സ്‌കീം യൂനിറ്റി​െൻറ നേതൃത്വത്തിലായിരുന്നു പരിശീലനം. കോളജ് പ്രിൻസിപ്പൽ ഡോ. എം.സി. കർമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പതഞ്ജലി വിദ്യാപീഠം യോഗാചാര്യൻ ടി.വി. സുദർശനൻ നായർ ക്ലാസ് നയിച്ചു. കെ.ജെ. മോഹൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ-ഓഡിനേറ്റർ ഡി. സത്യൻ യോഗദിന സന്ദേശം നൽകി. അധ്യാപകരായ പ്രഫ: പത്മകുമാരി, ആർ. രമ്യ വി.ടി. അനീഷ്, പ്രദീപ്കുമാർ, ശരണ്യ എസ്. രാജ്, ദിവ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.