പഞ്ചായത്ത് കൈയേറിയ സ്വകാര്യ ഭൂമി ഒഴിയാൻ കോടതി ഉത്തരവ്

വർക്കല: പഞ്ചായത്ത് അധികൃതർ കൈയേറിയ സ്വകാര്യ വ്യക്തിയുടെ ഭൂമി ഒഴിഞ്ഞുകൊടുക്കാൻ കോടതി ഉത്തരവ്. മടവൂർ പഞ്ചായത്തിനെതിരെയാണ് വർക്കല കോടതിയുടെ ഉത്തരവ്. മടവൂർ പുലിയൂർക്കോണം സലാം മൻസിലിൽ ഹയറുന്നിസയുടെ പരാതിയിലാണ് നടപടി. ത​െൻറ ഭൂമി കൈയേറി പുലിയൂർക്കോണം എൽ.പി.എസിലേക്ക് റോഡ് നിർമിച്ചതിനെതിരെയാണ് ഹയറുന്നിസ കോടതിയെ സമീപിച്ചത്. പഞ്ചായത്ത് കൈയേറി റോഡ് നിർമിച്ച ഭാഗം ഒരുമാസത്തിനകം ഒഴിഞ്ഞുകൊടുക്കണമെന്നാണ് വിധി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതി മുഖേന പഞ്ചായത്തി​െൻറ ചെലവിൽ കൈയേറിയ ഭൂമി ഒഴിപ്പിച്ചെടുക്കാമെന്നും പരാതിക്കാരിയുടെ ഭൂമിയിൽ പഞ്ചായത്തോ ഒരുവിധ തടസ്സവും സൃഷ്ടിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു. വാദിക്കുവേണ്ടി അഡ്വ. ജോയി ഭാസ്കർ ഹാജരായി. പട്ടികജാതി മഹാസഭ നേതാവി​െൻറ വീടാക്രമിച്ച് വധഭീഷണി മുഴക്കിയെന്ന് പരാതി വർക്കല: പട്ടികജാതി-വർഗ മഹാസഭ ജില്ല പ്രസിഡൻറ് വാസുദേവ​െൻറ വീട് ആക്രമിച്ച് സാമൂഹികവിരുദ്ധർ വധഭീഷണി മുഴക്കിയെന്നാണ് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമാണ് അയിരൂർ വില്ലിക്കടവിലെ വീട്ടിൽ കയറി സാമൂഹികവിരുദ്ധർ ആക്രമിക്കുകയും െപട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അയിരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കണ്ടാലറിയാവുന്ന ഒരുകൂട്ടം ആളുകളാണ് വീടി​െൻറ വാതിലും മുൻവശത്തെ ഗേറ്റും ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും ജാതിവിളിച്ചും അസഭ്യം വിളിച്ചും ആക്ഷേപിച്ചതെന്നും പരാതിയിൽ പറയുന്നു. വെള്ളിയാഴ്ച തന്നെ അയിരൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വാസുദേവൻ പറഞ്ഞു. സംഭവത്തിൽ മഹാസഭ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തിൽ പൊലീസ് തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്നും അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ല ജനറൽ സെക്രട്ടറി ഉണ്ണി കെ.പാവല്ല പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.