ലഹരിവിരുദ്ധ ദിനാചരണം: ജില്ലതല ക്വിസ്​ മത്സരം സംഘടിപ്പിച്ചു

കൊല്ലം: 26ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ജില്ലതല ക്വിസ് മത്സരം നടത്തി. 41 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പെങ്കടുത്തു. തഴവ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ആഷിക് (പ്ലസ് വൺ), മുഹമ്മദ് ബിലാൽ (പ്ലസ് ടു) എന്നിവരുൾപ്പെട്ട ടീമിന് ഒന്നാംസ്ഥാനം ലഭിച്ചു. കടയ്ക്കൽ സർക്കാർ ഹൈസ്കൂളിലെ ആർ. ശബരീഷ് (ക്ലാസ്-ഒമ്പത്), എസ്.ഡി അഭിനവ് (ക്ലാസ് എട്ട്) എന്നിവരുൾപ്പെട്ട ടീമിന് രണ്ടാംസ്ഥാനവും ശാസ്താംകോട്ട സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ സാഹിൽ എസ്. വാര്യർ (പ്ലസ് ടു), മുഹമ്മദ് അസീം (പ്ലസ് ടു) എന്നിവർക്ക് മൂന്നാംസ്ഥാനവും ലഭിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചവർക്ക് യഥാക്രമം 2000, 1500, 1000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും േട്രാഫിയും ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. കരിക്കോട് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസിലെ അധ്യാപകൻ ബി. ശ്രീകുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ. താജുദീൻകുട്ടി എന്നിവർ മത്സരം നയിച്ചു. സർട്ടിഫിക്കറ്റും കാഷ് അവാർഡും േട്രാഫികളും കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ. സുരേഷ് ബാബു വിതരണംചെയ്തു. ജില്ല തലത്തിൽ ഒന്നാംസ്ഥാനം നേടിയ ടീം 26ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.