ബാലരാമപുരം: സംസ്കാര കലാസാഹിത്യ വേദിയുടെ ദശവാർഷികത്തോടനുബന്ധിച്ചുള്ള സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂൾ അധ്യാപകനായ ഡി. ഷാജിയുടെ ‘ദേശത്തിലെ വിധവയുടെ വീട്’ എന്ന നോവലിനും വൈദ്യുതി ബോർഡിലെ അസിസ്റ്റൻറ് എൻജിനീയർ തമലം വിജയൻ രചിച്ച ‘പിടയുന്ന സമാധാനം’ എന്ന കവിതാസമാഹാരത്തിനും മരപ്പണിക്കാരനായ സായന്ത് മോഹൻ രചിച്ച ‘അമ്മച്ചന്തം’ എന്ന കഥാസമാഹാരത്തിനുമാണ് സംസ്കാര സാഹിത്യ പുരസ്കാരവും എസ്. ചലഞ്ച് കാഷ് അവാർഡും നൽകുന്നത്. ഫലകവും 5000 രൂപയുമാണ് പുരസ്കാരം. നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി റുക്സാനക്ക് സംസ്കാര പ്രതിഭ പുരസ്കാരവും സമ്മാനിക്കും. ‘റുക്സാനയുടെ കഥകൾ’ എന്ന പുസ്തകം റുക്സാന രചിച്ചിട്ടുണ്ട്. 10ന് ബാലരാമപുരം വ്യാപാര ഭവനിൽ നടക്കുന്ന ചടങ്ങിൽ എം. വിൻസെൻറ് എം.എൽ.എ പുരസ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികളായ തലയൽ മേനാഹരൻ നായർ, എൻ.ആർ.സി. നായർ, ജാസ്മിൻ ജെ. പെരേര എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.