അമ്പലത്തറ: മില്‍മയുടെ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂനിയെൻറ കീഴിലെ അമ്പലത്തറയിലെ െഡയറിക്ക് ഗുണമേന്മയുടെ കാര്യത്തില്‍ വീണ്ടും അംഗീകാരം. ഭക്ഷ്യസുരക്ഷ മാനദണ്ഡം നടപ്പാക്കിയതിനുള്ള അന്താരാഷ്ട്ര അംഗീകാരമായ ഐ.എസ്.ഒ 22000: 2005 ആണ് ലഭിച്ചത്. ഒൗദ്യോഗിക പ്രഖ്യാപനം 31ന് രാവിലെ 11ന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരമന്ത്രി കെ. രാജു നിര്‍വഹിക്കും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ഡെയറിക്ക് വേണ്ടി മന്ത്രി കെ. രാജു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. മേഖല ചെയര്‍മാന്‍ കല്ലട രമേശും ചടങ്ങില്‍ പെങ്കടുക്കും. 2017 ഫെബ്രുവരിയില്‍ നടന്ന ഓഡിറ്റിങ്ങിലാണ് െഡയറി അഭിമാനകരമായ നേട്ടം കൈവരിച്ചത്. മില്‍മയുടെ വിശ്വസ്തതക്കും ഭക്ഷ്യസുരക്ഷക്കും ഗുണമേന്മക്കും സാമൂഹിക പ്രതിബദ്ധതക്കും ലഭിച്ച അംഗീകാരമാണിതെന്ന് ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2001ല്‍ കേരളത്തില്‍ ആദ്യമായി ഗുണമേന്മാനയം നടപ്പാക്കിയതിന് ഐ.എസ്.ഒ 9001:2008 സര്‍ട്ടിഫിക്കേഷന്‍ െഡയറിക്ക് ലഭിച്ചിരുന്നു. അത്യാധുനിക ലബോറട്ടറി സംവിധാനവും മികച്ച സാേങ്കതിക വിദഗ്ധരും ഡെയറിയുടെ മുതല്‍ക്കൂട്ടാണെന്നും കല്ലട രമേശ് പറഞ്ഞു. ക്ഷീരകര്‍ഷകരില്‍നിന്ന് ബള്‍ക്ക് കൂളറില്‍കൂടി പാൽ സംഭരിച്ച് പൂര്‍ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് പ്ലാൻറ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ അതീവ സൂക്ഷ്മതയോടെ സംസ്കരിച്ച് നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി ഗുണമേന്മ ഉറപ്പുവരുത്തിയാണ് പാലും പാലുല്‍പന്നങ്ങളും തയാറാക്കുന്നത്. പ്രതിദിനം 2.20 ലക്ഷം ലിറ്റര്‍ പാലും 12,000 ലിറ്റര്‍ തൈരും കൂടാതെ നെയ്യ്, ബട്ടര്‍, ഐസ്ക്രീം, പനീര്‍, സിപ്അപ് തുടങ്ങി നിരവധി ഉല്‍പന്നങ്ങളും െഡയറി വിൽപന നടത്തുന്നുണ്ട്. െഡയറിയുടെ പ്രതിദിന സംസ്കരണശേഷി നാലു ലക്ഷം ലിറ്ററായി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഓട്ടോമേഷന്‍ നടപ്പാക്കുന്നതിന് വിവിധ കേന്ദ്ര സംസ്ഥാന പദ്ധതികളിലൂടെ 3.5 കോടി രൂപ ഇതിനോടകം മില്‍മക്ക് ലഭിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി നവീകരിച്ച മില്‍മ ഷോപ്പിയും അമ്പലത്തറയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. െഡയറിയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സുരേഷ് ചന്ദ്രന്‍, ഡയറക്ടര്‍മാരായ അയ്യപ്പന്‍നായര്‍, രാജശേഖരന്‍, വേണുഗോപാല്‍, സുശീല, ഗീത എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.