കേന്ദ്രമന്ത്രിക്ക്​ പ്രതിപക്ഷനേതാവി​െൻറ ഇ^മെയിൽ സന്ദേശം

കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവി​െൻറ ഇ-മെയിൽ സന്ദേശം തിരുവനന്തപുരം: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി ടീമിൽ മലയാളി കായികതാരം പി.യു. ചിത്രയെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യക്ക് നിർദേശം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യെപ്പട്ടു. ഇതു സംബന്ധിച്ച് അദ്ദേഹം കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന് ഇ -മെയിൽ സന്ദേശം നൽകി. ചിത്രയെ ടീമിൽ ഉൾപ്പെടുത്തണമെന്ന് കേരള ഹൈകോടതിയുടെ വിധി വന്നിട്ടും മുട്ടുന്യായങ്ങൾ പറഞ്ഞ് അത്ലറ്റിക് ഫെഡറേഷൻ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് ഇ-മെയിൽ അയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.