പത്തനാപുരം: കളിമണ്ണിെൻറ ലഭ്യതക്കുറവ് കാരണം കിഴക്കന്‍ മേഖലയിലെ ഇഷ്ടികക്കളങ്ങള്‍ വിസ്മൃതിയിലേക്ക്. ഓട് വ്യവസായവും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പശിമയുള്ള മണ്ണ് അച്ചുകളില്‍ വാര്‍ത്തെടുത്ത് ഉണക്കിയശേഷം അട്ടിയാക്കി ചുട്ടെടുത്താണ് ചുടുകട്ട നിര്‍മിക്കുന്നത്. ഈ രംഗത്ത് നൂറുകണക്കിന് തൊഴിലാളികളായിരുന്നു സജീവമായിരുന്നത്. ചുടുകട്ടയുടെ ലഭ്യത കുറഞ്ഞതോടെ കെട്ടിട നിര്‍മാണത്തിന് കൂടുതലും ഉപയോഗിക്കുന്നത് സിമൻറ് ഹോളോബ്രിക് കട്ടകളാണ്. ഇതിനിടെ തമിഴ്‌നാട്ടിലെ കമ്പം, തേനി, ചിന്നമന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ ചുടുകട്ട കേരളത്തിലേക്ക് എത്തിയിരുന്നു. എന്നാല്‍ വാഹനക്കൂലിയും ഇഷ്ടികയുടെ വിലയും വർധിച്ചതോടെ ചുടുകട്ട കൊണ്ടുള്ള കെട്ടിട നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു. മണ്ണ‌് അടക്കം തമിഴ്നാട്ടില്‍നിന്ന് എത്തിക്കേണ്ടിവന്നതോടെ വ്യവസായം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഓടുനിര്‍മാണ കമ്പനികള്‍ തറയോട്, കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ പതിക്കുന്ന ഓട് നിര്‍മാണത്തിലേക്ക് മാറിയെങ്കിലും ഇവര്‍ക്കും നിലവില്‍ പിടിച്ചുനില്‍ക്കാനാകാത്ത അവസ്ഥയാണ്. ഇഷ്ടിക വ്യവസായം നഷ്ടത്തിലായതോടെ മിക്കയാളുകളും പിനന്മാറി. പത്തിലധികം ചുടുകട്ട ഫാക്ടറികൾ ഉണ്ടായിരുന്ന മേഖലയിൽ നിലവിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കിഴക്കൻ മേഖലയിൽ ഉണ്ടായിരുന്ന ഓട് നിർമാണ ഫാക്ടറിയുടെ പ്രവർത്തനവും അവതാളത്തിലാണ്. ഇഷ്ടിക, ഓട് നിര്‍മാണത്തിന് അനുയോജ്യമായ മണ്‍ശേഖരമുള്ള മേഖലകള്‍ കണ്ടെത്തി ഖനനത്തിന് അനുമതി നല്‍കാന്‍ ജിയോളജി വകുപ്പിന് അധികാരമുണ്ടെങ്കിലും ഇവയൊന്നും യഥാസമയം നടക്കുന്നുമില്ല. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പദ്ധതികളൊന്നും നടപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.