പുനലൂർ: കാനനപാത ഗതാഗതയോഗ്യമാക്കത്തതിൽ പ്രതിഷേധിച്ച് വനം വകുപ്പിനെതിരെ അച്ചൻകോവിലിൽ വീട്ടമ്മമാർ രംഗത്ത്. സമരം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി ഫാമിങ് കോർപറേഷെൻറ അലിമുക്കിലുള്ള പ്രധാന ഓഫിസിന് മുന്നിൽ വെള്ളിയാഴ്ച വീട്ടമ്മമാർ പാത ഉപരോധിക്കും. അലിമുക്ക്-അച്ചൻകോവിൽ കാനനപാതയുടെ തകർച്ചക്കെതിരെ അച്ചൻകോവിലിലെ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിലാണ് വീട്ടമ്മമാർ സമരവുമായി രംഗത്തെത്തിയത്. വനത്തിലൂടെ 37 കിലോമീറ്റർ ദൂരത്തിലുള്ള അച്ചൻകോവിലിലേക്കുള്ള പ്രധാന പാത നബാർഡിെൻറ സഹായത്തോടെ ആറരക്കോടി ചെലവിൽ നവീകരിക്കുമെന്ന് കഴിഞ്ഞ ഓണത്തിന് സ്ഥലം എം.എൽ.എ കൂടിയായ വനം മന്ത്രി കെ. രാജു നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. ഒരു വർഷമായിട്ടും പാത സഞ്ചാരയോഗ്യമാക്കാതെ വന്നതോടെ ഗ്രാമത്തിലേക്കുള്ള ഗതാഗതം ദുഷ്കരമായി. പലവട്ടം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നിട്ടും ഫലമില്ലാതായതോടെയാണ് വീട്ടമ്മമാർ സംഘടിച്ചത്. വ്യാഴാഴ്ച നൂറോളം സമരക്കാർ പ്രതിഷേധവുമായെത്തിയത് വനംവകുപ്പ് ഡിവിഷൻ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. ധർണ വാർഡ് അംഗം ഗീത സുകുനാഥ് ഉദ്ഘാടനം ചെയ്തു. ഷീല ഉണ്ണി അധ്യക്ഷത വഹിച്ചു. പ്രഭ ബിജുലാൽ, മാമ്പഴത്തറ സലീം, ടോമിച്ചൻ, കെ. ശശിധരൻപിള്ള, കെ.ആർ. ഗോപി, സഹദേവൻപിള്ള, ജെ.ബി. ശ്രീനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.